Lord of my life! We worship You now,
Remembering with reverence Your holy and sacred name.
1.
To give eternal life to mortal humanity,
You endured the terrible suffering and fear of death.
2.
Through Your death, You took away all our sins.
For the grace You have given us to praise You forever,
We offer You our thanks.
3.
Remembering the love with which You redeemed
Those who once lived as slaves to sin,
You bought us back through Your precious blood.
4.
We are now Your servants, the fruit of Your great sacrifice.
According to Your command, we remember You
And worship You with reverence.
5.
Even when we behold Your face in eternity,
Your everlasting love will be the theme
Of our songs of thanksgiving and praise.
6.
All honor, praise, thanksgiving, and power
We offer to Your holy name
With devotion, forever and in every way.
പ്രാണനാഥാ! നിന്നെ ഞങ്ങള്‍ വന്ദിക്കുന്നിപ്പോള്‍
പാവനമാം നിന്‍നാമത്തെ ഓര്‍ത്തു സാദരം
1 നിത്യജീവന്‍ മര്‍ത്യര്‍ക്കായി ദാനം ചെയ്യുവാന്‍
മൃത്യുവിന്‍ ഭയങ്കരത നീ സഹിച്ചതാല്‍
2 നിന്‍ മരണത്താലഖില പാപവും പോക്കി
നിന്നെ നിത്യം വാഴ്ത്തിടുവാന്‍ തന്ന കൃപയ്ക്കായ്
3 പാപത്തിനു ദാസന്മാരായ് ജീവിച്ചവരെ
നിന്‍രക്തത്താല്‍ വീണ്ടെടുത്ത സ്നേഹമോര്‍ത്തിതാ
4 നിന്‍ പ്രയത്നത്തിന്‍ ഫലമാം നിന്‍ദാസരിപ്പോള്‍
നിന്‍ കല്‍പ്പനപോലെ നിന്നെയോര്‍ത്തു ഭക്തിയായ്
5 നിത്യതയില്‍ നിന്‍മുഖത്തെ കാണും നേരത്തും
നിത്യമാം നിന്‍ സ്നേഹമത്രേ സ്തോത്രസംഗീതം.
6 സര്‍വ്വബഹുമാനം സ്തുതി സ്തോത്രം ശക്തിയും
സര്‍വ്വഥാ നിന്‍ നാമത്തിലര്‍പ്പിച്ചു ഭക്തിയില്‍