- Ennodulla nin sarvva nanmakalkkaayi njaan
Enthu cheyyendu ninakkeshupara- ippol
- Nandi kondente yullam nanne nirayunne
Sannaahamode sthuthi padeedunnen-devaa
- Paapathil ninnu enne koriyeduppanaay
Shaapa shikshakaletta devaathmaja-maahaa
- Enne anpodu dinam thorum nadathunna
Ponnidayannanantham vandhaname-ente
- Anthiyam vareyumenne kaaval cheythiduvaan
Anthikeyulla mahal shakthi neeye- naadha
- Thaathan sannidhiyil enperkku sadaa-paksha
Vaadam cheyyunna mama jeevanaadha-paksha
- Kuttam kudaathe yenne thejassil mumbhaake
Muttum niruthaan kazhivullavane-enne
- Mannidathiladiyan jeevikkum naalennum
Vandanam cheyyum thirunaamathinu-deva
Meaning:
1.
For all the goodness and blessings You have shown me,
What can I ever do for You, my Lord Jesus?
What can I give You in return?
2.
My heart is overflowing with gratitude;
With readiness and joy, I will sing praises to You, O God.
3.
To rescue me from sin,
You, the Son of God, bore the curse and punishment for me.
O great and loving Savior!
4.
You lead me lovingly day after day;
O precious Shepherd, my endless praise and thanks belong to You.
5.
You are the mighty One who stays near me, O Lord,
Guarding and protecting me throughout my life, even to the very end.
6.
O Lord of my life,
You continually speak on my behalf in the presence of the Father;
You are my Advocate and Intercessor.
7.
You are the One who is able to present me
Blameless and complete before Your glorious presence.
What a wonderful Savior You are!
8.
For all the days I live here on earth,
I will honor and praise Your holy name, O God.
1 എന്നോടുള്ള നിന്‍ സര്‍വ്വനന്മകള്‍ക്കായി ഞാന്‍
എന്തു ചെയ്യേണ്ടു നിനക്കേശുപരാ ! - ഇപ്പോള്‍
2 നന്ദികൊണ്ടെന്‍റെയുള്ളം നന്നേ നിറയുന്നേ
സന്നാഹമോടെ സ്തുതി പാടിടുന്നേന്‍- ദേവാ
3 പാപത്തില്‍ നിന്നു എന്നെ കോരിയെടുപ്പാനായ്
ശാപ ശിക്ഷകളേറ്റ ദേവാത്മജ-മഹാ
4 എന്നെയന്‍പോടു ദിനംതോറും നടത്തുന്ന
പൊന്നിടയന്നനന്തം വന്ദനമേ-എന്‍റെ
5 അന്ത്യം വരെയുമെന്നെ കാവല്‍ ചെയ്തിടുവാന്‍
അന്തികേയുള്ള മഹല്‍ശക്തി നീയേ-നാഥാ
6 താതന്‍ സന്നിധിയിലെന്‍ പേര്‍ക്കു സദാ-പക്ഷ-
വാദം ചെയ്യുന്ന മമ ജീവനാഥാ-പക്ഷ
7 കുറ്റം കൂടാതെയെന്നെ തേജസ്സിന്‍ മുമ്പാകെ
മുറ്റും നിറുത്താന്‍ കഴിവുള്ളവനേ- എന്നെ
8 മന്നിടത്തിലടിയന്‍ ജീവിക്കും നാളെന്നും
വന്ദനം ചെയ്യും തിരുനാമത്തിന്നു -ദേവാ

Download pdf