Sthothram sadaa parane- thirunaamam
Vaazhthipukazhthidum njaan
Dhaathriyile marthya gothramasheshamaay
Keerthikkum ninnude keerthiyezhum naamam
- Samkhyayillaa ganangal sadaa thava sannidhi thannil ninnu
Pankamakanna nin thankanaamam vaazhthi
Sankadamenye somseva cheyyunnavar-
- Jeevanattorulaka mithinnu nin jeevanaruliduvaan
Dyovin manivilakkaayirunnulla nin
Paavana soonuve bhuvilayechathaal-
- Vishwastha naayaka! nin- athynthama aishwarya kaarunyangal
Kristhuvil vyaaparippichavannam nija-
Dathaavakaashathin puthrarkkum nalki nee-
- Swargam bhuvanathala- mivayile vargamellaam pinneyum
Kristhuvilaikyappeduthum vyavastha nin
Shudhimaanmaarkk-ariyichu koduthu nee-
- Swarloka sambandhama- maashissukal ellaattinaalum bhavaan
Chollezhum puthranil-aashirvadhicha nin-
Nalla naamemennum cholly vaazhthiduvan-
Meaning:
Forever, O Lord, I will give thanks.
I will bless and glorify Your holy name.
Throughout the whole human race upon the earth,
I will proclaim Your glorious and honored name.
1.
Countless multitudes continually stand
In Your holy presence.
They praise Your pure and precious name,
Free from all impurity,
And serve You without sorrow or distress.
2.
Because You sent Your holy Son to this earth—
The precious Light of heaven—
To give life to a world that was spiritually dead,
I praise and honor Your name.
3.
O Faithful Lord!
You have poured out upon us through Christ
Your immeasurable riches and sure mercies.
You have given these blessings
To those whom You have adopted as Your own children
And made heirs of Your promises.
4.
You have revealed to Your holy people
The mystery of Your plan for the fullness of time
To bring together and unite all things—
Everything in heaven and everything on earth—
Under Christ.
5.
You have blessed us in Your beloved Son
With every spiritual blessing in the heavenly realms
Therefore, I will continually proclaim
And praise Your good and glorious name.
സ്തോത്രം സദാ പരനേ - തിരുനാമം
വാഴ്ത്തിപ്പുകഴ്ത്തിടും ഞാന്‍
ധാത്രിയിലെ മര്‍ത്ത്യഗോത്രമശേഷമായ്
കീര്‍ത്തിക്കും നിന്നുടെ കീര്‍ത്തിയെഴും നാമം
1 സംഖ്യയില്ലാ ഗണങ്ങള്‍ സദാ തവ
സന്നിധി തന്നില്‍ നിന്നു
പങ്കമകന്ന നിന്‍ തങ്കനാമം വാഴ്ത്തി
സങ്കടമെന്യേ സംസേവ ചെയ്യുന്നവര്‍
2 ജീവനറ്റോരുലകമിതിന്നു നിന്‍
ജീവനരുളിടുവാന്‍
ദ്യോവിന്‍ മണിവിളക്കായിരുന്നുള്ള നിന്‍
പാവന സൂനുവെ ഭൂവിലയച്ചതാല്‍-
3 വിശ്വസ്ത നായകാ! നീ
ന്നത്യന്തമാമൈശ്വര്യ കാരുണ്യങ്ങള്‍
ക്രിസ്തുവില്‍ വ്യാപരിപ്പിച്ചവണ്ണം നിജ
ദത്താവകാശത്തിന്‍ പുത്രര്‍ക്കും നല്‍കി നീ
4 സ്വര്‍ഗ്ഗം ഭൂവനതല മിവയിലെ
വര്‍ഗ്ഗമെല്ലാം പിന്നെയും
ക്രിസ്തുവിലൈക്യപ്പെടുത്തും വ്യവസ്ഥ നിന്‍
ശുദ്ധിമാന്മാര്‍ക്കറിയിച്ചുകൊടുത്തു നീ
5 സ്വര്‍ലോകസംബന്ധമാ-
മാശിസ്സുകളെല്ലാറ്റിനാലും ഭവാന്‍
ചൊല്ലെഴും പുത്രനിലാശീര്‍വ്വദിച്ച നിന്‍
നല്ല നാമമെന്നും ചൊല്ലി വാഴ്ത്തിടുവന്‍

Download pdf