Search Athmeeya Geethangal

41. പാടും ഞാന്‍ യേശുവിന്നു ജീവന്‍  
Lyrics : P V Thommy, Kunnamkulam
പാടും ഞാന്‍ യേശുവിന്നു ജീവന്‍ പോവോളം നന്ദിയോടെ
 
1   പാടും ഞാനെന്നകതാരിലനുദിനം വാഴും ശ്രീയേശുവിന്നു-ഒരു
     കേടും കൂടാതെന്നെ പാലിക്കും നാഥനെ പാടി സ്തുതിക്കുമെന്നും
 
2   സ്വന്തജനമായ യൂദന്മാരെ തള്ളിയന്ധതയില്‍ കിടന്നു-ബഹു
     സന്താപത്തോടുഴന്നിടും പുറജാതി സന്തതിയെ വീണ്ടോനെ-
 
3   കാട്ടൊലിവിന്‍ ശാഖയായിരുന്നയെന്നില്‍ നല്ലഫലം നിറപ്പാന്‍-അവന്‍                                                  
     വെട്ടിയിണച്ചെന്നെ നല്ലൊലിവിന്‍ തരുവോടതു ചിന്തിച്ചെന്നും-
 
4   കണ്‍മണിപോലെന്നെ ഭദ്രമായ് നിത്യവും കാവല്‍ ചെയ്തിടുമെന്നും-തന്‍റെ
     കണ്ണുകൊണ്ടെന്നെ നടത്തിടുമെന്നതും ഓര്‍ത്തതിമോദമോടെ
 
5   കാന്തനിവനതി മോദമോടെ മേഘവാഹനത്തില്‍ കയറി-തന്‍റെ
     കാന്തയോടുല്ലസിച്ചാനന്ദിപ്പാനെഴുന്നള്ളുന്നതോര്‍ത്തുകൊണ്ടും

 Download pdf
51051823 Hits    |    Powered by Oleotech Solutions