Search Athmeeya Geethangal

914. പരമാത്മാവുര ചെയ്യും മൊഴി 
Lyrics : K V Simon, Edayaranmula
ലവൊദിക്യ സഭാദൂത്,  വെളി. 3:14-22
 
പരമാത്മാവുര ചെയ്യും മൊഴിയെല്ലാ
സഭകളും ശ്രവിക്കണം
സ്ഥിരനാം സാക്ഷിയും വിശ്വസ്തനുമായ്
സൃഷ്ടിയിന്നാദ്യനില ലഭിച്ചൊരു വിമലനോതിന-
മൊഴി ധരിക്കുകില്‍ ശുഭമെഴും തവ-
 
1   ശീതമല്ലുഷ്ണവുമല്ല തവഗുണം ഏതെന്നു നിജവുമില്ല
     ഈവിധമിനിയും നീ വാടി ജലംപോലെ
     നാള്‍കഴിക്കുകില്‍ നിന്നെ ഞാന്‍ മമ
     വായില്‍നിന്നു പുറത്തുമിഴ്ന്നിടും-
 
2   ഞാനൊരു ധനിതന്നെ എനിക്കില്ല ദീനത ലവമിന്ന്
     മാനമോടിദം ചൊല്ലി ഹീനനായ് കുരുടനായ്
     നീയിരിപ്പതു കാണ്‍ക പരനുടെ മുന്നില്‍
     വീണറിയിക്ക നീയതു-
 
3   സമ്പന്നനാവതിന്നുണ്ടു തനിത്തങ്കം
     വെണ്‍വസ്ത്രം ധരിപ്പാനുണ്ട്
     നിന്‍കണ്ണു തെളിയുവാന്‍ ലേപവും വിലയ്ക്കുണ്ട്
     വന്നുവാങ്ങുക ശിക്ഷയാല്‍ പ്രിയന്മാരെ
     ഞാനുണര്‍ത്തുന്നിതറിക നീ-
 
4   മാനസാന്തരപ്പെടുക എരിവോടു നീ
     മാനസം തുറന്നിടുക
     വാതിലിലഹം നിന്നു മുട്ടുന്നായതു കേട്ടു
     യാതൊരു നരന്‍ തുറന്നു തരികിലപ്പൂതനോടു
     ഞാന്‍ വിരുന്നു കഴിഞ്ഞിടും
 
5   സത്യമായ് ജയംകൊള്ളും ഭടന്നു
     ഞാനൊത്തിരിപ്പരുളിടും
     കൃത്യമായഹം മേവും ഭദ്രാസനമതിങ്കല്‍
     നിത്യമായവന്‍ ലവുദിക്യ മദ്ധ്യതോ
     ജയിച്ചെന്ന വിരുതിനാല്‍-   

 Download pdf
51051916 Hits    |    Powered by Oleotech Solutions