കുഞ്ഞാട്-യേശുക്രിസ്തു (യാഗമായിത്തീര്‍ന്നവന്‍), ഹന്ത-ആശ്ചര്യം, അമിതാ നന്തം-വലിയ ആനന്ദം, മോശ്െപ്രമാണം-ന്യായപ്രമാണം, ആശാവിളനിലം-അശ യുടെ വിളനിലം, ദര്‍ശനം-കാഴ്ച, വിശ്വാസ ദൃഷ്ടി-വിശ്വാസക്കണ്ണ്, നൂതനം-പുതിയത്, ധാത്രി-ഭൂമി, തന്തി-കമ്പി, ഇഴന്ന- അയഞ്ഞ, ഏകസ്വരം-ഒരേ സ്വരം, നാദം-ശബ്ദം, ധരണിംഭൂമി, ഹര്‍ഷാകുലര്‍ം-സന്തോഷിക്കുന്നവര്‍, ആന ന്തമൂര്‍ത്തികള്‍-ആനന്ദ ശരീരികള്‍.
മോശെയും കുഞ്ഞാടും ചേര്‍ന്നുപാടുന്നത് എത്രയോ മനോഹരമാണ്. മോശെയുടെ പഴവീണയും വെളിപ്പാടിലെ യോഹന്നാന്റെ വീണയും ഒന്നിച്ചു യോജിച്ചു പാടുന്ന പാട്ട് കേള്‍ക്കുന്നവര്‍ക്ക് എത്രയോ ആനന്ദമാണ്. ന്യായപ്ര മാണത്തില്‍ സാദൃശൃമായി കാണിച്ച കാര്യങ്ങളൊക്കെ ഇതാ, ആശാസ്ഥാന മായ ക്രിസ്തുവിന്റെ നാളില്‍ യാഥാര്‍ത്ഥ്യമായി കാണുന്നു. തേജസ്സിന്റെ ദര്‍ശനം വിശ്വാസക്കണ്ണിനു കാണത്തക്കവിധം തെളിഞ്ഞിരിക്കുന്നു. തേജസ്സിന്റെ രാജാവു സകലതും പുതുക്കുന്നു. സര്‍വശക്തന്റെ പ്രവൃവര്‍ത്തികള്‍ എത്രയോ വലുതും അത്ഭുതകരവുമാണ്. അതു നീതിയും സത്യവുമുള്ളവയെന്ന് അടിയങ്ങള്‍ ഇതാ സമ്മതിക്കുന്നു. ആരാണ് അങ്ങയെ ഭയപ്പെടാതെയിരിക്കുന്നത്” ലോകൈക നാഥാ! അവിടുത്തെ വഴികള്‍ നേരുള്ളവയാകയാല്‍ ജാതികള്‍ സര്‍വ്വരും അങ്ങയെ വാഴ്ത്തിപ്പുകട്ത്തും. ശുദ്ധിമാന്മാരുടെ കൂട്ടമേ, നിങ്ങളുടെ ശബ്ദമു യര്‍ത്തി ഇതു പാടുവിന്‍ ഭൂമി കുലുങ്ങട്ടെ. ദൈവത്തിന്റെ വീണകള്‍ ഉച്ചസ്തു തികള്‍ പുറപ്പെടുവിക്കട്ടെ. എത്രയോ നൂറ്റാണ്ടകള്‍ കമ്പി അയഞ്ഞു കിടന്ന ദൈവത്തിന്റ വീണയാം വേദം ഇതാ കമ്പി മുറുക്കി, മേളം ശരിയാക്കി ഏകസ്വരത്തില്‍ മുഴങ്ങുന്നു. മാധുര്യമേറുന്ന ഈ ശബ്ദം ഭൂമിയിലെങ്ങും മുഴങ്ങുമ്പോള്‍ സന്തോഷാധികൃത്താല്‍ യോജിച്ചു പാടി ജനങ്ങള്‍ ആനന്ദമൂര്‍ത്തികളായിത്തീരും.
Download pdf