അംബ യെരുശലേം-യരുശലേം എന്ന അമ്മ, അമ്പരിന്‍ കാഴ്ചംദേവന്മാരുടെ കാഴ്ച (സ്വര്‍ഗ്ഗീയ കാഴ്ച), അംബരേ-ആകാശത്തില്‍, സുചേലഠനല്ല വസ്ത്രം, മല്ലമിഴിടസുന്ദരി, അഭിരാമ-മനോഹര, വാനം-ആകാശം, കനകംടസ്വര്‍ണ്ണം, കണ്ഠം-കഴുത്ത്, സുമുഖിട-സുന്ദരി, രമണീയം-മനോഹരം.
യെരുശലേം എന്ന മാതാവ് സ്വര്‍ഗ്ഗീയ മഹിമയില്‍ ആകാശത്തില്‍ വരുന്ന ദിവസം എത്രയൊ മനോഹരമാണ് (വെളി. 21: 2). തന്റെ മണവാളനുവേണ്ടി അലങ്കരിക്കപ്പെട്ട മണവാട്ടിയാണ് ഈ കന്യക. നല്ല പ്രവൃത്തികളായ വസ്ത്രം സുന്ദരിയായ ഇവള്‍ ധരിച്ചുകൊണ്ട് മനോഹാരിണിയായി വരുന്നതെത്രയോ മനോഹരമാണ്. ബാബിലോണ്‍ എന്ന വേശ്യയെപ്പോലെ ഇവളെ മരുഭൂമിയിലല്ല കാണുന്നത്. പിന്നയോ മാമലമേലാണ്. നീളം, വീതി, ഉയരം ഇവ തുല്യമായി കാണുന്നത് ഇവളിലാണ് മറ്റാരിലുമല്ല. (വെളി. 21:16). ഇവളുടെ സൂര്യച ന്ദ്രന്മാര്‍ ഒരിക്കലും അസ്തമിക്കാത്തതുകൊണ്ട് ഇവളുടെ ശോഭ അനന്തമാണ്. രസകരമായ ഗാനങ്ങള്‍ ഇവളുടെ കാതുകളില്‍ ഇമ്പം നല്കും. ഇവള്‍ സ്വയം പാടുകയും ചെയ്യും. കനകം, മുത്ത്, രത്നം ഇവയൊന്നം ഇവള്‍ അണിയുക യില്ലെങ്കിലും സുമുഖിയായ ഇവളുടെ കണ്ഠം വളരെ സുന്ദരമാണ്.
Download pdf