അനുദിനം-ദിവസം തോറും, നൈതല്‍-താമര, നാകനാഥന്‍-സ്വര്‍ഗ്ഗത്തിന്റെ നാഥന്‍ (ദൈവം), കാന്തന്‍-ഭര്‍ത്താവ്, ആശു-പെട്ടെന്ന്, വാനലോകം- സ്വര്‍ഗ്ഗം, ചേലെഴും-ഭംഗിയുള്ള, കുനകം-സ്വര്‍ണം, ഗണികംവേശ്യ, ആഴിടസമുദ്രം, ആണി ടുകംമുങ്ങുക, ഘോരം-ഭയങ്കരം, തവ ബാബിലോണ്‍ ശിക്ഷയാം ഘോര വീഴ്ച-ബാബിലോണ്‍ സഭയ്ക്കു വരുന്ന ശിക്ഷയായ ഭയങ്കര വീഴ്ച. വേഴ്ച-ബന്ധം, വാനഗോളങ്ങള്‍-ബഹിരാകാശഗോളങ്ങള്‍, താണ്ടിടകടന്ന്; മാര്‍ഗം-വഴി, ഗഗനതലം-ആകാശദേശം, മനുജഗണന-മനുഷ്യരുടെ കണക്കു കൂട്ടല്‍, വിധൌ-സമയത്ത്, തവടനിന്റെ, വര്‍ണം-നിറം, ജ്യോതിര്‍മണ്ഡലം-നക്ഷ ത്രമണ്ഡലം (പ്രകാശമണ്ഡലം), മണ്ഡനം-അലങ്കാരം, അംബിക-അമ്മം, വാനം-സ്വര്‍ഗ്ഗം, ഉപചരിക്കുക-ബഹുമാനിക്കുക, കാമിനീഗണം-സുന്ദരിമാരുടെ കൂട്ടം, അമിത കുതുകം-വലിയ സന്തോഷം, ആദരാല്‍-ആദരവോടുകൂടി, മോദവാന്‍-സന്തുഷ്ടന്‍, പുകുക (പവേശിക്കുക, മധു-തേന്‍, നവ്യം-പുതിയത്, ഉണ്മ-വാസ്തവം, മാനികള്‍-അഭിമാനിക്കുന്നവര്‍, ആണ്ട് -(പാപിച്ച്. കടാക്ഷം-നോട്ടം.
മേലിലുള്ള യെരുശലേമേ (സ്വര്‍ഗ്ഗമേ) കാലമെല്ലാം കഴിയുന്ന നാളില്‍ (ഈ ഭൂമിയിലെ മനുഷ്യവാസം അവസാനിക്കുമ്പോള്‍) എന്നെ അവിടുത്തെ കൈകളില്‍ ചേര്‍ക്കണേ. ലളിത കൃപയുടെ വര്‍ഷം എന്നും സഭയാകുന്ന ഈ താമരപ്പൂവിനു നല്‍കണേ (താമരപ്പൂ നിലനില്‍ക്കാന്‍ മഴ ആവശ്യമാണല്ലോ). നാഥാ! അവിടുത്തെ പാലനമല്ലാതെ എന്താണ് ഈ പൈതലിനുള്ളത്.
അല്ലയോ കാന്തേ! നീ ലോകഭാരങ്ങളില്‍ മുഴുകി കലങ്ങളുടെ ഇടയില്‍ (അടുക്കളജോലികളില്‍ മുഴുകി) ആകുലയായി കിടന്നാലും സ്വർഗ്ഗനാഥൻ നിന്നെ കടാക്ഷിക്കും. തന്നെയുമല്ല, കാന്തന്‍ പ്രേമരസം ഭവതിയുടെ മനസ്സില്‍ പെട്ടെന്ന് പകരുമ്പോള്‍ പരമാത്മ ചൈതന്യം പ്രാപിച്ചു നീയും പ്രാവുപോലെ വാനലോകത്തിലേക്കു പറന്നുയരും.
ബാലസൂര്യന്റെ കാന്തിയുള്ള ചിറകുകൊണ്ടു പറന്നു നീ സ്വര്‍ഗ്ഗത്തിലേക്കു പോകുന്ന കാഴ്ചയും അതോടൊപ്പം കനകം അണിയുന്ന വേശ്യയും പുത്രരും (മഹതിയാം ബാബിലോണ്‍ -- വെളി. 17:1-18:3.) അഗ്നിക്കടലിലേക്കു പതിക്കുന്ന കാഴ്ചയും കാണുന്നതിന് ബാലനായ ഇവനു നീയുമായുള്ള ദിവ്യബന്ധം നല്‍ക ണേ.
ആയിരമായിരം കോടി വാനഗോളങ്ങളെ കടന്നു പോകുന്ന നിന്റെ മാര്‍ഗ്ഗം ഈഹിക്കാന്‍ സാധിക്കുമോ. ഇക്കാണുന്ന ആകാശദേശത്തിനും മനുഷ്യന്റെ സകല കണക്കുകൂട്ടലിലും അപ്പുറത്തേക്ക് ഉയര്‍ന്നു പോകുന്ന നിന്റെ ഭാഗ്യമ ഹിമയെ പറഞ്ഞറിയിക്കുവാന്‍ പറ്റുമോ. അവിടത്തെ അനുഭൂതികളെപ്പറ്റി അല്പ മെങ്കിലും പറവാന്‍ മനുഷ്യനാവിനു കഴിയുമോ?
വെണ്ട, ചുവപ്പ്, പച്ച, മഞ്ഞ, നീലം, ധൂമം എന്നീ വിവിധ വര്‍ണ്ണങ്ങളാല്‍ നിഴല്‍ നല്‍കിക്കൊണ്ടും സ്വര്‍ഗ്ഗവാസികളുടെ വന്ദനം, ജയഘോഷം എന്നിവ കൊണ്ടും സ്വര്‍ഗ്ഗം നിന്നെ ഉപചരിക്കും. നീ മണവറയ്ക്കടുത്തേക്കു ചെല്ലുമ്പോള്‍ മഹാരാജ്ഞിയായ നിന്നെ കാണുവാന്‍ സ്വര്‍ഗകാമിനീഗണം സന്തോഷത്താല്‍ അടുത്തുവരും. മോദവാനായ നിന്റെ കാന്തന്‍ സ്നേഹഭവനത്തില്‍ പ്രവേശിക്കുന്നതിനു നിന്റെ കരം പിടിക്കും. അല്ലയോ മാതാവേ! നിന്റെ വായില്‍നിന്നു പുറപ്പെടുന്ന വചനമാകുന്ന മധുരസാഗരത്തില്‍ ജ്ഞാനികള്‍ മുങ്ങി ലയിക്കുകയാണ്. നിന്റെ വാക്കിന്റെ അടുത്തെങ്ങും വരുവാന്‍ അത്യാധുനികശാസ്ത്രത്തിന് ഒരിക്കലും സാധ്യമല്ല. എന്നാല്‍ അത് സമ്മതിക്കാത്ത അജ്ഞരാണവര്‍. സത്യം എന്തെന്ന് ജ്ഞാനികള്‍ എന്നു വിചാരിക്കുന്നവര്‍ അല്പംപോലും ഗ്രഹിച്ചിട്ടില്ല. അവിടുത്തെ മഹിമ വിവരിക്കുന്നതിനു മനുഷ്യനായ എനിക്കു കഴിവില്ല. പുതിയ ആകാശഭൂമികള്‍ പ്രത്യക്ഷമാകും. മണ്ണില്‍ ഉറങ്ങുന്നവര്‍ (മരിച്ച വിശുദ്ധന്മാര്‍) പുതിയ ശരീരം ധരിച്ചു ഉന്നത ജീവികളായി നിലകൊള്ളും. അന്ന് അടിയന്‍ നിന്നില്‍ ലയിച്ചുചേരും. ഉത്തമേ! നീ മാത്രമാണ് എന്റെ യഥാര്‍ത്ഥ മാതാവ്. നിത്യനായ ക്രിസ്തു രാജന്‍ നിന്റെ സര്‍വ്വദുഃഖവും തന്റെ തൃക്കടാക്ഷം ഒന്നുകൊണ്ടുതന്നെ അകലത്ത് അകറ്റിക്കളയും. ഇന്നും അവന്‍ മനസ്സലിവുള്ള പിതാവാണ്. എന്റെ സ്വര്‍ഗ്ഗ സ്ഥപിതാവിന്റെ നാമം എന്നും ധന്യമാണ്.
Download pdf