ബഹുഭൂയാല്‍ ശ്രീശന്‍-ദൈവം (ഈശ്വരന്‍), നമം-നമസ്കാരം യേശുനായകാ ദൈവമേ നമ സ്കാരം. നാശവാരണന്‍-നാശം തടയുന്നവന്‍. മോശി പൂജിതരൂപന്‍-മോശെ യാല്‍ പൂജിക്കപ്പെട്ട രൂപത്തോടു കൂടിയവന്‍ (എന്നെപ്പോലെ ഒരു പ്രവാചകന്‍ ആവ. 18:15, 18). മഹീപാദന്‍-ഭൂമി പാദപീഠമായിട്ടുള്ളവന്‍. പാഹിടപാലിച്ചാലും. മാനവസുതവര്യന്‍-ശ്രേഷ്ഠനായ മനുഷ്യപുത്രന്‍. ദീനവല്‍സലന്‍-ദുഃഖിതരോടു വാത്സല്യമുള്ളവന്‍. കുഷ്ഠരോഗ വിനാശനന്‍-കുഷ്ഠരോഗം ഇല്ലാതാക്കുന്നവന്‍. തുഷ്ടി-സന്തോഷം. ഈശന്‍-നാഥന്‍. ശിഷ്ടപാലകന്‍-നല്ലവരെ പാലിക്കുന്ന വന്‍. വന്ദേ-ഞാന്‍ വന്ദിക്കുന്നു. പഞ്ചപൂപ്പ്രദാനന്‍- അഞ്ചപ്പം വര്‍ദ്ധിപ്പിച്ചു ദാനം ചെയ്തവന്‍. സഞ്ചിതാധിക പുണ്യന്‍-എല്ലാ പുണ്യങ്ങളും കൂടിചേര്‍ന്നവന്‍. അഞ്ചിതാനനയുക്തന്‍-ഭംഗിയുള്ള മുഖത്തോടുകൂടിയവന്‍. പരമീഡേ = പരം അത്യധികം. ഈഡേം-ഞാന്‍ സ്തുതിക്കുന്നു. (ഞാന്‍ അത്യധികമായി സ്തുതിക്കുന്നു) ആഴി-സമുദ്രം. ശേഷിയറ്റവര്‍ക്കീശന്‍-ശേഷിയില്ലാത്തവര്‍ക്ക് നാഥനായുള്ളവന്‍. ഈഴി-ഭൂമി, അഭിഷിക്തന്‍-അഭിഷേകം ചെയ്യപ്പെട്ടവന്‍. ദുസ്ഥ രക്ഷണശീലന്‍-ദുഃഖത്തിലിരിക്കുന്നവനെ രക്ഷിക്കുന്ന ശീലമുള്ളവന്‍. സ്വസ്തികാവിദ്ധ ദേഹന്‍-കുരിശില്‍ മുറിവേറ്റവന്‍. തേ ശസ്തമസ്തു-നിനക്കു മംഗളം ഭവിക്കട്ടെ. സ്വസ്തികം-കുരിശടയാളംപോലെ കൈകള്‍ ചേര്‍ത്തുവയ്ക്കല്‍. ആവിദ്ധം-തുളയ്ക്കപ്പെട്ട. കുരിശാകൃതിയില്‍ തുളയ്ക്കപ്പെട്ട ദേഹത്തോടുകൂടിയവന്‍. ബഹുഭൂയാല്‍-എന്നും സ്ഥിതി ചെയ്താലും (വളരെ ഭവിച്ചാലും).
ശ്രീശ, യേശുനായകാ, നാശവാരണ, സ്വാമിന്‍! മോശി പൂജിതരൂപാ! മഹീപാദ! സമസ്കാരം. മനുവേലനേ! മനുഷ്യപുത്രാ, ദീനവത്സല, ക്രിസ്തോ, ദിനമാകെ നമസ്കാരം. കുഷ്ഠരോഗം മാറ്റിയവനേ, സന്തോഷം നലകുന്നവനേ! ശിഷ്ട പരിപാലകം, സ്വര്‍ഗ്ഗം സിംഹാസനമായിട്ടുള്ളവനേ, നമസ്കാരം. അഞ്ചപ്പത്താല്‍ അനേകംപേരെപോഷിപ്പിച്ചവനേ പുണൃസ്വരൂപാ! തിളങ്ങുന്ന മുഖമുള്ളവനേ! ഞാന്‍ വളരെ അധികം സ്തുതിക്കുന്നു. സമുദ്രത്തില്‍ മീതെ നടന്നവനേ! ശേഷിയില്ലാത്തവരുടെ നാഥനായുള്ളോവേ! ഭൂമിയിലേക്കു വരുന്ന നാഥാ! തൊഴുകൈയ്യായ് ഞാന്‍ നമസ്കരിക്കുന്നു. പെസഹാ ഭുജിച്ചവനേ! ചോരനീര്‍ വിയര്‍ത്തവനേ! മേരിയാല്‍ തൈലാഭിഷേകം ചെയ്യപ്പെട്ടവനേ! മതിമാനേ നമസ്കാരം. സ്വസ്തികരൂപത്തില്‍ ശരീരം മുറിയപ്പെട്ടവനേ! ദുഃഖത്തിലിരിക്കുന്നവരെ രക്ഷി ക്കുന്നവനേ! അങ്ങേക്ക് മംഗളം ഭവിക്കട്ടെ.
Download pdf