പ്രഭാവം-ആധിക്യം, കുഞ്ജരഗാമിനി-മദയാനയെപ്പോലെ ഗമിക്കുന്നവള്‍ (സുന്ദരി), മഞ്ജു-മനോഹരം, അഞ്ജനം-കറുത്ത മഷി, പ്രേമവന്‍ദരി-പ്രേമത്തിന്റെ വന്‍ ഗുഹ, മഞ്ജരി-പുങ്കുല, തല്‍പം-കിടക്ക, ഭാമിനി-സുന്ദരിയായ യുവതി, സുമം-പുഷ്പം, കാമിനിടസുന്ദരി, ശക്തം-ശക്തിയുള്ളത്, ഗോസ്തനിടമുന്തിരി, ശിഷ്ടര്‍-നല്ല വര്‍, നാസികമൂക്ക്, ലബ് ധ ജീ വര്‍-ജീവന്‍ ലഭിച്ച വര്‍, രംഭിത-വാഴയ്ക്കു തുല്യമായത് (മനോഹരാംഗി), സംഭരിതാനന്ദപൂര്‍ണ്ണ കുംഭം-ആനന്ദം ചേര്‍ത്തുവച്ചിരിക്കുന്ന കുടം, ധാടി-സാമര്‍ത്ഥ്യം, ഉമ്പര്‍-ദേവകള്‍, കേണിടസരസ്സറ്, ഗൃഹേ-വീട്ടില്‍, മഹിമാന്ധിത-മഹിമയുള്ളവള്‍, ജനകന്‍-പിതാവ്, സുധ-അമൃത്, അഹം-ഞാന്‍, പ്രിയംകലരുവാറ്-ഇഷ്ടമുണ്ടാകും വണ്ണം, സുതര്‍-മക്കള്‍.
മഞ്ഞുകാലം കഴിഞ്ഞു. മഴയുടെ ആധിക്യവും കുറഞ്ഞു. അല്ലയോ സുന്ദരീ! എന്റെ ജനം വാഴ്ത്തുന്ന പ്രേമധാമമേ, നിന്റെ ശരീരം മഷിപോലെ കറുക്കാതിരിക്കുന്നതിന് എഴുന്നേറ്റ് എന്നോടുകൂടി വരിക. പുഷ്പപൂര്‍ണ്ണമായി വിളങ്ങുന്ന ഒരു കിടക്കപോലെ ഇപ്പോള്‍ തന്നെ ഭൂമി കാണ പ്പെടുന്നു. സ്വര്‍ഗ്ലീയ സുന്ദരീ! നമ്മുടെ പോക്കില്‍ കല്‍പവൃക്ഷപ്പുക്കള്‍ക്കു തുല്യ മായ പരിശുദ്ധരെ കാണാം. നിന്നു താമസിച്ചാല്‍ എപ്പോഴാണു നാം നമ്മുടെ ഭവനത്തില്‍ എത്തിച്ചേരുന്നത്.
പക്ഷികളുടെ ഗാനം അന്തരീക്ഷത്തില്‍ മുഴങ്ങുന്നു. കുറു(ഥപാവിന്റെ ശബ്ദവും വളരെ ചിട്ടയായി കേള്‍ക്കുന്നു. ഈ നാദം ലോകരക്ഷക്കു പര്യാ പ്തമെന്നു മനസ്സിലാക്കി എല്ലാവരും കക്ഷിമത്സരം വെടിഞ്ഞ് സന്തോഷത്തോ ടൂകൂടി കേള്‍ക്കുന്നു. എപ്പോഴും ആനന്ദമാണ്.
അത്തിക്കായ് പഴുത്തു. മുന്തിരിവള്ളി പൂത്തു ഗന്ധം വീശുന്നു. സ്വസ്ഥ രാണെങ്കിലും ഈ പ്രപഞ്ചത്തിന്റെ രസം ശ്വസിച്ച് ഉറങ്ങിപ്പോയ ശിഷ്ടന്മാരുടെ നാസികയില്‍ ഗന്ധം പ്രവേശിച്ച് അവര്‍ ജീവിച്ച് സുവാര്‍ത്ത അറിയിക്കുന്നു. സുന്ദരീ! മനോഹാരിണീ! നീ എഴുന്നേറ്റ് എന്നോടുകൂടെ വരിക. സാത്താന്‍ സംഭരമിച്ചോടത്തക്കവണ്ണം വന്‍പടപോലെ സാമര്‍ത്ഥയമുള്ളവളേ, ദേവഗണങ്ങ ളാല്‍ വന്ദിക്കപ്പെടുന്നവളേ! നിന്റെ ശങ്കയെല്ലാം മാറ്റുക. ലോകം നിന്റെ പാദ ത്തില്‍ കുമ്പിടട്ടെ.
പാറയുടെ വിടവിലും സരസ്സിന്റെ മറവിലും പാര്‍ക്കുന്ന പ്രാവിനു തുല്യ യായ എന്‍ പ്രീയേ! ധൈര്യമായി മാനുഷശ്രേഷ്ഠരുടെ മുമ്പില്‍ നിന്റെ മുഖം കാണിച്ച് എന്റെ ഭവനത്തില്‍ നീ സ്ഥിതിചെയ്യുക. നിന്റെ മുഖം കണ്ടും നിന്റെ ശബ്ദം കേട്ടും ഞാന്‍ നിന്റെ പേര്‍ക്കനുഭ വിച്ച പാടുകള്‍, എന്റെ പ്രീയ പിതാവിന് പുതുപീയുഷംപോലെ പ്രിയങ്കരമായി തീരത്തക്കവണ്ണം, എന്റെ മക്കള്‍ക്കുവേണ്ടി സഹിച്ചിട്ടുള്ള വേദനകള്‍ മറന്ന് ഇനിയും എന്റെ കാലം കഴിക്കും.
Download pdf