ദിവ്യ-സ്വര്‍ഗ്ഗീയം, ഭവ്യം-ശുഭം, യാവു-യഹോവ, പ്രതാപം-ഓജസ്സ്, ഉണ്മ-സത്യം, ക്രിയ-പ്രവൃത്തി, മന്നന്‍-രാജാവ്, ചാരവേ-സമീപത്ത്, മൂലച്ഛേദം-മൂടേ നശിപ്പിക്കല്‍, ചേല്-ഭംഗി.
സ്വര്‍ഗ്ഗീയ രാജാവേ! ഞാനെന്നും അങ്ങയെ വാഴ്ത്തും. അവിടുത്തെ ശ്രേഷഠനാമം പുകഴ്ത്തും. നാള്‍തോറും തിരുനാമം സ്തുതിക്കും. യഹോവേ! അവിടുന്ന് മഹാന്‍ തന്നെ. അതുകൊണ്ട് എല്ലാവരും എന്നും അങ്ങയെ വാഴ്ത്തും. അവിടുത്തെ വീര്യപ്രവര്‍ത്തികള്‍ എല്ലാക്കാലത്തും ഞാന്‍ പ്രസ്താ വിക്കും. അങ്ങയുടെ പ്രതാപത്തിന്റെ മഹത്വത്തെയും, ബഹുമാനത്തെയും ഈന്നിപ്പറയും. അവിടുത്തെ അത്ഭുതപ്രവര്‍ത്തികളും ശക്തിയും തേജസ്സും വിവ രിക്കും. അവിടുത്തെ നന്മയുടെ ഓര്‍മ്മ പ്രസിദ്ധമാക്കി നീതിയെക്കുറിച്ച് എന്നും പാടും.
അങ്ങയുടെ പ്രവൃത്തികള്‍ തന്നെ അവിടുത്തെ സ്തുതിക്കും. ശുദ്ധിമാന്മാര്‍ പുകഴ്ത്തും. അങ്ങയുടെ രാജ്യം എന്നും നിലനില്ക്കും. അധികാരം ശ്വാശതമായിരിക്കും. എല്ലാകണ്ണുകളും അങ്ങയെ നോക്കുന്നു. അവയ്ക്കെല്ലാം തക്ക സമയത്തു ആഹാരം കൊടുക്കുന്നു. സത്യമായി വിളിച്ചപേക്ഷിക്കുന്നവരുടെ സമീപത്ത് അവിടുന്ന് സ്ഥിതിചെയ്യുന്നു. ഭക്തന്മാരുടെ ആഗ്രഹം സാധിപ്പിച്ചു അവരുടെ പ്രാര്‍ത്ഥനയ്ക്കുത്തരമരുളുന്നു. അങ്ങയെ സ്നേഹിക്കുന്നവരെ പാലി ക്കുകയും ദോഷവാന്മാരെ മൂലച്ചേദം വരുത്തുകയും ചെയ്യുന്നു. ഞാന്‍ എല്ലാ ക്കാലത്തും അങ്ങയെ സ്തുതിക്കും. ജിവജാലങ്ങള്‍ എന്നും തിരുനാമം വാഴ്ത്തും.
Download pdf