ജീവദായകന്‍-ജീവന്‍ ദാനം ചെയ്യുന്നവന്‍, നിരന്തം-അവസാനം ഇല്ലാതെ, ശ്രീതങ്ങുന്ന-ഐശ്വര്യപൂര്‍ണമായ, വീതാമയം-ആമയം ഇല്ലാതെ, ആമയം-ദുഃഖം, രോഗം. ചേതോഹരാത്മജന്‍-ചേതോഹരന്റെ ആത്മജന്‍, ചേതസ്-മനസ്സ്, ഹരിക്കുന്നത്-അപഹരിക്കുന്നത്, ആത്മജന്‍-പു ത്രന്‍, - മനോഹരനായവന്റെ പുത്രന്‍ (ദൈവപുത്രന്‍), പാര്‍-ഭൂമി, ഓടുന്ന ചോരം-ഒഴുകുന്ന ചോര, വെടിയുക- ഉപേക്ഷിക്കുക, ഖിന്നാത്മനാ-ദുഃഖിതനായി (ഖിന്നാത്മാവായിട്ടു), ചൊന്നു-പറഞ്ഞു, ആയാറ്-മദ്ധ്യാകാശം, സ്വീയമഹിമടസ്വന്തം മഹത്വം, ഹാസ്യം-അപഹാസ്യം, രാജ്യസൌഭാഗ്യമുദ്ര-രാജത്വമുദ്ര (കിരീടം), ശീരലം-വേഗം, രാജനിവാസം-രാജധാനി, കാലേ വരുന്ന-കാലത്തില്‍ വരുന്ന, രാജശിഖാമണി -ശ്രേഷ്ഠരാജാവ്.
ജീവദായകനായ യേശുനായക! അങ്ങ് എന്നുമെന്നും വിജയിച്ചാലും. ആദി മുതല്‍ പിതാവിന്റെ മടിയില്‍ ആനന്ദിച്ചുകൊണ്ടിരുന്ന മനോഹര രൂപനേ! വാഴ്ക. പാപം പരിഹരിക്കുന്നതിനായി ഭൂമിയില്‍ ജനിച്ച് ലോകത്തിന്റെ അശുദ്ധി നീക്കി ശാപം ഇല്ലാതാക്കിയവനേ, അഞ്ചപ്പവും രണ്ടു ചെറുമീനും വാഴ്ത്തി അനുഗ്രഹിച്ച് അയ്യായിരത്തില്‍പ്പരം ആളുകളെ പോഷിപ്പിച്ചവനേ, നിണം ഒഴുകുന്ന ശരീരത്തോടും വാടിയ മുഖത്തോടും കൂടി പാടേറ്റ് കുരിശില്‍ കൈവിരിച്ചു കിടന്നവനേ - എന്റെ ദൈവമേ! എന്നെ കൈവിട്ടതെന്ത് എന്ന് വിളിച്ചു കരഞ്ഞു മരിച്ചവനേ - അനേകായിരം ദൂതരോടുകൂടെ മഹിമധാരിയായി മദ്ധ്യാകാശത്തില്‍ വരുന്നവനേ - അപഹാസ്യമായ മുള്‍മുടിയും, ചുവന്ന മേലങ്കിയും ധരിച്ച ശരീരത്തില്‍ രാജ്യസൌഭാഗ്യമുദ്രയായ കിരീടം വേഗം ധരിക്കാന്‍ പോകുന്നവനേ - യെരുശലേം യഥാര്‍ത്ഥ രാജധാനിയായി മാറ്റുവാന്‍ വേഗം വരുന്ന യൂദ രാജശി ഖാമണിയേ - വാഴ്ക.
Download pdf