Search Athmeeya Geethangal

27. ദിനമനു മംഗളം ദേവാധിദേവാ 
Lyrics : K V Simon, Edayaranmula
ദിനമനു മംഗളം ദേവാധിദേവാ
ദേവാധിദേവാ ദേവാധിദേവാ
 
1   ദിവിമരുവീടും ജീവികളാകെ
     ദിനവും നിന്നടിയിണ പണിയുന്നു നാഥാ!
 
2   നിന്‍തിരു തേജ-സ്സന്തരമെന്യേ
     ചന്തമായടിയങ്ങള്‍ കാണ്‍മതിന്നരുള്‍ക
 
3   തിരുക്കരം തന്നിലിരിക്കുമച്ചെങ്കോല്‍
     ഭരിച്ചിടുന്നഖിലവും വിചിത്രമാം വിധത്തില്‍
 
4   ഏതൊരു നാളും നിന്തിരു കൈയാല്‍        
     ചേതന ലഭിച്ചെങ്ങള്‍ മോദമായ് വാഴ്വൂ
 
5   നിത്യമാം ജീവന്‍ പുത്രനിലൂടെ
     മര്‍ത്യരാമടിയര്‍ക്കു തന്ന മഹേശാ!     
 

ദിവി-ദ്യോവില്‍ - ആകാശത്തില്‍, അടിയിണ പണിയുകംപാദത്തില്‍ നമസ്ക രിക്കുക. അന്തരം- വ്യത്യാസം. ചെങ്കോല്‍-അധികാരചിഹ്നം (രാജാക്കന്മാര്‍ ചെങ്കോല്‍ ധരിച്ചിരുന്നു). ചേതന-ജീവന്‍. മോദം-സന്തോഷം.

ദേവാധിദേവാ അനുദിനം അങ്ങേയ്ക്കു മംഗളം ഭവിക്കട്ടെ! സ്വര്‍ഗ്ഗവാസി കളെല്ലാം എപ്പോഴും നാഥാ തൃപ്പാദങ്ങള്‍ വണങ്ങുന്നു. അങ്ങയുടെ തേജസ്സ്‌ മനോഹരമായിത്തന്നെ ഞങ്ങള്‍ കാണുന്നതിനു സഹായിച്ചാലും. അങ്ങയുടെ കൈയിലെ ചെങ്കോല്‍ എല്ലാറ്റിനെയും വളരെ ഭംഗിയായി ഭരിക്കുന്നു. ഏതു സമയത്തും അങ്ങയുടെ തൃക്കൈയാല്‍ ചൈതന്യം പ്രാപിച്ചാണു ഞങ്ങള്‍ ജീവി ക്കുന്നത്‌. മരണമുള്ള ഞങ്ങള്‍ക്ക്‌ അങ്ങയുടെ പുത്രനിലൂടെ നിത്യജീവന്‍ നല്‍കിയ ദൈവമേ അങ്ങേയ്ക്കു അനുദിനം മംഗളം.

   

 Download pdf
58257799 Hits    |    Powered by Oleotech Solutions