യാഹ്വേ - യഹോവയെ, ആഹ്വാനം ചെയ്യുക വിളിക്കുക, നുതി-സ്തുതി, വൈഹായസം-വിഹായസിന്റേത് - ആകാശത്തിന്റെ, വൈഹായസവിതാന ഭംഗി-ആകാശവിതാനത്തിന്റെ ഭംഗി, പരിഗണിച്ച്-കണക്കിലെടുത്ത്, മഹേശ്വര സ്തുതികള്‍ട -മഹാ ദൈവത്തിന്റെ സ്തുതികള്‍, കല്ലോലമാലി-തിരമാലക്കൂട്ടം, സോല്ലാസം-ഉല്ലാസത്തോടുകൂടി, നിസ്സീമം-അതിരില്ലാത്തത്, സല്‍സേവിതന്‍-നല്ലവരാല്‍ സേധവിക്കപ്പെടുന്നവന്‍, സുശ്രാവ്യം-കേള്‍ക്കാന്‍ ഇമ്പമായത്, ശാശ്വത നായകന്‍-നിത്യനേതാവ്, യാഹ്-യഹോവ, കര്‍മ്മമഹിമ പ്രവർത്തികളുടെ മഹത്വം, ധര്‍മ്മസ്വരൂപഭംഗി-ധാര്‍മ്മികരൂപഭംഗി, അഭ്രേ-ആകാശത്തില്‍, ശക്ത്യാ-ശക്തിയോടുകൂുടി, ഉര്‍വ്യാം-ഭൂമിയില്‍, ഗര്‍വമകന്ന-അഹങ്കാരമില്ലാത്ത, ജീവിസംഘാതം-ജീവികളുടെ കൂട്ടം, ദുര്‍വാരഘോഷം-തടയാന്‍ സാധ്യമല്ലാത്ത ഘോഷം.
യഹോവയെ തന്റെ വിശുദ്ധ മന്ദിരത്തില്‍ വിളിച്ചു സ്തുതിക്കുവിന്‍. ആകാ ശവിതാനത്തിന്റെ ഭംഗി പരിഗണിച്ചു ദൈവിക സ്തുതികള്‍ ചെയ്തിടുവിന്‍. തുല്യമില്ലാത്ത തന്റെ വീര്യവൃത്തികള്‍ വാഴ്ത്തി സ്തുതിക്കുവിന്‍. തിരമാലകളും ഭൂമിയും തുള്ളിക്കളിക്കത്തക്കവണ്ണം എന്നും സ്തുതിക്കുവിന്‍. തന്റെ തേജസ്സിനൊത്തവണ്ണം എന്നും സ്തുതിപാടുവിന്‍. ഇമ്പമുള്ള വെള്ളിക്കാഹളംകൊണ്ട് ദൈവത്തെ മഹര്ഖപ്പെടുത്തുവിന്‍. പൊന്മയമായ വീണക്കമ്പി മീട്ടി യഹോവയുടെ മഹത്വത്തെ ഘോഷിപ്പിന്‍. നിര്‍മ്മല ഭക്തിയോടെ ധര്‍മ്മസ്വരൂപ ഭംഗി കാണിച്ചു തന്നെ വാഴ്ത്തുവിന്‍. സത്യൃശ്വരന്റെ മുമ്പില്‍ നൃത്തം ചെയ്വിന്‍. തപ്പും കിന്നരവും വായിപ്പീന്‍. കൈത്താളനാദം ആകാശത്തു മുഴങ്ങട്ടെ. സാത്താന്‍ നടുങ്ങട്ടെ. ദൈവത്തിനു സ്തുതി. സര്‍വേശ്വരന്റെ കൃപ ഈ ഭൂമിയില്‍ അനുഭവിക്കുന്ന എല്ലാ ജീവികളും അവനു ജയം പാടട്ടെ. ആര്‍ക്കും തടയാന്‍ പാടില്ലാത്ത ഘോഷം ഉയരട്ടെ. ഹല്ലേലുയ്യാ.
Download pdf