Search Athmeeya Geethangal

760. എന്നേശു നാഥനെ എന്നാ 
Lyrics : Charles John, Ranny
എന്നേശു നാഥനെ എന്നാശ നീയേ
എന്നാളും മന്നില്‍ നീ മതിയേ
 
1   ആരും സഹായമില്ലാതെ പാരില്‍
     പാരം നിരാശയില്‍ നീറും നേരം
     കൈത്താങ്ങലേകുവാന്‍ കണ്ണുനീര്‍ തുടപ്പാന്‍
     കര്‍ത്താവേ നീയല്ലാതാരുമില്ല-
 
2   അല്ലലിന്‍ വഴിയില്‍ ആഴിയിന്നലയില്‍
     അലയാതെ ഹൃദയം തകരാതെ ഞാന്‍
     അന്ത്യം വരെയും നിനക്കായി നില്‍പ്പാന്‍
     അനുദിനം നിന്‍കൃപ നല്‍കണമേ-
 
3   ഉറ്റവര്‍ സ്നേഹം അറ്റുപോയാലും
     ഏറ്റം പ്രിയര്‍ വിട്ടുമാറിയാലും
     മാറ്റമില്ലാത്ത മിത്രം നീ മാത്രം
     മറ്റാരുമില്ല പ്രാണപ്രിയാ!-
 
4   നിന്‍മുഖം നേരില്‍ എന്നു ഞാന്‍ കാണും
     എന്മനമാശയാല്‍ കാത്തിടുന്നു
     നീ വരാതെന്‍റെ കണ്ണുനീരെല്ലാം
     തുവരുകയില്ല ഹല്ലേലുയ്യാ!-                    

 Download pdf
51051874 Hits    |    Powered by Oleotech Solutions