Search Athmeeya Geethangal

746. നിന്നോടെന്‍ ദൈവമേ! ഞാന്‍  
Lyrics : E I Jacob, Kochi
                    “Nearer my God to Thee”
 
1   നിന്നോടെന്‍ ദൈവമേ! ഞാന്‍ ചേരട്ടെ!
     നിന്‍ക്രൂശു ഞാന്‍ വഹിക്കെന്നാലുമേ
     എന്‍ഗീതം എന്നുമേ, നിന്നോടെന്‍ ദൈവമേ
     നിന്നോടെന്‍ ദൈവമേ! ഞാന്‍ ചേരട്ടെ!
 
2   ദാസന്‍ യാക്കോബെപ്പോല്‍ രാക്കാലത്തില്‍
     വന്‍കാട്ടില്‍ കല്ലിന്മേല്‍ ഉറങ്ങുകില്‍
     എന്‍ സ്വപ്നത്തിലുമേ! നിന്നോടെന്‍ ദൈവമേ 
     നിന്നോടെന്‍ ദൈവമേ! ഞാന്‍ ചേരട്ടെ!
 
3   നീ എന്നെ നടത്തും പാത എല്ലാം
     വിണ്‍ എത്തും ഏണിപോല്‍ പ്രകാശമാം
     ദൂതര്‍ വിളിക്കുന്നു നിന്നോടെന്‍ ദൈവമേ 
     നിന്നോടെന്‍ ദൈവമേ! ഞാന്‍ ചേരട്ടെ!
 
4   ഉണര്‍ന്നു ഞാന്‍ നിന്നെ സ്തുതിച്ചിടും
     കല്‍ത്തലയിണയെ ബെഥേലാക്കും
     എന്‍ തുമ്പത്തിലുമേ നിന്നോടെന്‍ ദൈവമേ
     നിന്നോടെന്‍ ദൈവമേ! ഞാന്‍ ചേര്‍ന്നിടും- 

 Download pdf
55078349 Hits    |    Powered by Oleotech Solutions