Search Athmeeya Geethangal

620. ദിവ്യനിലയെ ദിഗന്ത 
Lyrics : K V Simon, Edayaranmula
ദിവ്യനിലയെ ദിഗന്തവലയെ ദേവാ!
ഭവ്യമെഴും നിന്‍കരുണാരസമെന്‍ നിലയെ
 
1   ദാസര്‍ക്കേകിന്നിലയെ ദീനജനശിലയെ
     ദാനമരുള്‍കേശുനാഥാ! തിരുകാരുണ്യമെന്‍-
 
2   സാധുജനങ്ങളിന്‍ ഖേദമൊഴിക്കും നാഥാ!
     സാദമകന്നെന്നും നിന്നോടണവാന്‍ തുണചെയ്-
 
3   നീതിമാനായ നിന്‍ ദിവ്യമരണത്തിനാല്‍
     നീതി നല്‍കി പാലിച്ച നിന്‍കൃപയെന്നഭയം-
 
4   പാപമില്ലാത്ത നിന്‍ ജീവനെ നല്‍കി പരി-
     പാവനമാം രക്തത്താലെന്‍ ദുരിതം നീക്കിയ-       
 

ദിഗന്തവലയേം -ദിഗന്തങ്ങളുടെ വലയത്തില്‍ (ലോകം മുഴുവന്‍), ദീനജന ശിലംദുഃഖിതര്‍ക്കു പാറയായവന്‍.

ദേവാ! ഈ ഭൂമിയില്‍ ദിവ്യമായ നിന്റെ കരുണാരസമാണ്‌ എന്റെ നിലനി ല്പിന്‌ അടിസ്ഥാനം. ദാസര്‍ക്ക്‌ ഈ നില നല്‍കിയാലും ദീന ജനങ്ങള്‍ക്കു പാറയായുള്ളോനേ നിന്റെ കരുണയാല്‍ ദാനം നല്‍കുക. സാധു ജനങ്ങളുടെ ദുഃഖം ഇല്ലാതാക്കുന്ന നാഥാ! ക്ഷീണം മാറി എന്നും അങ്ങയെ സമീപിക്കുവാന്‍ സഹായിക്കുക. നീതിമാനായ അങ്ങയുടെ ദിവ്യമരണത്താല്‍ നീതി നല്‍കിപാലിച്ച ആ കൃപയാണ്‌ എനിക്കഭയം. പാപമില്ലാത്ത അവിടുത്തെ ജീവന്‍ നല്‍കി പരിശുദ്ധരക്തത്താല്‍ പാപം പോക്കിയ ദിവ്യ നിലയെ എനിക്കു നല്‍കിയാലും.

   

 Download pdf
58258538 Hits    |    Powered by Oleotech Solutions