രീതി: ആരാധിപ്പിന്‍ നാം ആരാ
സന്തോഷിപ്പിന്‍ എന്നും സന്തോഷിപ്പിന്‍
കര്‍ത്താവിലെപ്പോഴും സന്തോഷിപ്പിന്‍!
1 ഭീതിയുമാധിയുമൊന്നും വേണ്ടാ
സന്തോഷിപ്പാന്‍ വകയുള്ളതിനാല്‍
2 ഭാരങ്ങളെല്ലാം വഹിച്ചിടുന്ന കര്‍ത്തന്‍
നമുക്കുണ്ട് സന്തോഷിപ്പിന്‍-
3 ഈ മണ്ണിലെ ക്ലേശമല്‍പകാലം സ്വപ്നം
പോലായതു മാഞ്ഞുപോകും
4 കണ്ണുനീര്‍ തൂകുമ്പോള്‍ മനസ്സലിയും
കര്‍ത്താവു നമുക്കുണ്ട് സന്തോഷിപ്പിന്‍-
5 മേഘാരൂഢനായി വീണ്ടും വരും
കര്‍ത്താവു നമുക്കുണ്ട് സന്തോഷിപ്പിന്‍-
6 ഒരുങ്ങുവിന്‍ പ്രിയരേ! ഒരുങ്ങിടുവിന്‍
കര്‍ത്തനെയെതിരേല്‍പ്പാനൊരുങ്ങിടുവിന്‍-

Download pdf