ദിവ്യജനേശ്വരന്‍-ദിവ്യന്മാരുടെ നാഥന്‍. ഭവ്യഗുണാത്മകന്‍ംശ്രേഷ്ഠഗുണങ്ങളോടുകൂടിയവന്‍. ഭാഗ്യാമൃതദായകന്‍-ഭാഗ്യമാകുന്ന അമൃതം ദാനം ചെയ്യുന്നവന്‍. അവ്യയം-നാശമില്ലാത്തത്. ഉര്‍വി-ഭൂമി. പരദേവവിഹതാശരന്‍-പിശാചിനെ തകര്‍ത്ത ശ്രേഷ്ഠദേവന്‍. പരദേവന്‍- ശ്രേഷ്ഠ ദേവന്‍. വിഹതം-ഹനിക്കപ്പെട്ടത്. ആശരന്‍-രാക്ഷസന്‍ (പിശാച്). പൂര്‍വ്വോദിതം-നേരത്തെ ഉണ്ടായിരുന്നത്. അത്മനിര്‍വ്യാജവാക്ക്-സ്വന്തം കളങ്കമില്ലാത്ത വാക്ക്. അത്ര-ഇവിടെ. ഹൃതഗര്‍വ ജനതേശ്വരന്‍-അഹങ്കാരം ഇല്ലാത്ത ജനത്തിന്റെ നാഥന്‍. പരിതപിച്ചേന്‍-ഞാന്‍ ദുഃഖിച്ചു. ഇയന്ന്-ഉണ്ടായി. മീട്ടത്-വീണ്ടെടുത്തത്. വിണ്ണവര്‍-സ്വര്‍ഗ്ഗവാസികള്‍. അന്യാദൃശം-വേറാരിലും കാണപ്പെടാത്തത്.
ദിവൃജനങ്ങളുടെ നാഥാ ഉത്തമഗുണങ്ങള്‍ നിറഞ്ഞവനേ! ഭാഗയം ദാനം ചെയ്യുന്നവനേ! അങ്ങയുടെ പാദമാണ് എനിക്ക് ഗതി. ദിവൃശരീരം വെടിഞ്ഞ് സ്വര്‍ഗ്ഗലോകത്തുനിന്നും ഈ താണ ലോകത്തി ലേക്കു വന്ന ശ്രേഷ്ഠഗുരോ! പിശാചിനെ തകര്‍ത്ത ദേവാ! നേരത്തെ ഉണ്ടായിരുന്ന പ്രവചനം നിറവേറ്റുന്നതിനുവേണ്ടി വന്നവനായ സര്‍വേശ്വരാ! സുന്ദരാ! അഹങ്കാരമില്ലാത്ത ജനങ്ങളുടെ നാഥനായുള്ളോവേ! ദുഷ്ടസാത്താന്‍ അടിപ്പെട്ട് കഷ്ടപ്പെട്ട ഞാന്‍ വളരെയധികം പരിതപിച്ചു. പ്രീയ നാഥാ! തിരുവിഷ്ടമുണ്ടായിട്ട് എന്നെ കഷ്ടതയില്‍ നിന്നും വീണ്ടെടുത്തത് ഞാന്‍ അറിഞ്ഞു. കൃപ ലഭിച്ചെന്നു നിശ്ചയമുണ്ടായി. നാഥാ മണ്‍മയനായ എനിക്ക് അവിടുന്നു ജീവന്‍ തരുമെങ്കില്‍ ഞാന്‍ ബഹുധന്യനായിത്തീരും. സ്വര്‍ഗവാസികള്‍ എല്ലാ കാലത്തും നിസ്തുല സ്നേഹത്തോടും നന്ദി യോടുംകൂടി അങ്ങയെ സ്തുത്ക്കുന്നതുപോലെ ഞങ്ങളും എന്നേക്കും അങ്ങയെ തീര്‍ച്ചയായും വാഴ്ത്തും.
Download pdf