580. കാരുണ്യക്കടലീശന്‍ കാവലു
Lyrics : M E Cherian, Maduraiകാരുണ്യക്കടലീശന്‍ കാവലുണ്ടെനിക്കനിശം
കാരിരുള്‍ വേളകളില്‍ എന്നെ കാത്തിടും തന്‍കരത്തില്‍-
1 വഞ്ചകരുടെ കടുംകൊടുമയിലെന്‍ മനം ചഞ്ചലപ്പെട്ടിടുകില്‍-അവന്‍
തഞ്ചം തന്‍ തിരുനെഞ്ചില്‍ തരും ഞാനഞ്ചിടാതാശ്വസിക്കും-
2 മൃത്യുവിന്‍ താഴ്വരയെത്തുകിലവിടവന്‍ കൂട്ടിനു കൂടെവരും-എന്‍റെ
ശത്രുക്കള്‍ കാണ്‍കെ വിരുന്നൊരുക്കും നല്ല മിത്രമാണെനിക്കു-
3 ദൈവികഹിതം നിറവേണമതു മമ ജീവിതലക്ഷ്യമതാല്‍-ഇനി
ജീവന്‍ മരണമെന്താകിലും ഞാന്‍ കര്‍ത്താവിന്നുള്ളവനാം-
4 ചെങ്കടല്‍ പിരിയും യോര്‍ദ്ദാന്‍ പിളരും തന്‍കരബലത്താലെ-പിന്നെ
സങ്കടമെന്തിനു ജീവിതമരുവില്‍ താന്‍ മതിയൊടുവോളം-

Download pdf