Search Athmeeya Geethangal

578. എണ്ണിയാല്‍ തീര്‍ന്നിടുമോ?  
Lyrics : M E Cherian, Madurai
എണ്ണിയാല്‍ തീര്‍ന്നിടുമോ?
എന്നിലെന്‍ ദൈവം നല്‍കിയ കൃപകള്‍ എണ്ണീലടങ്ങിടുമോ?
 
1   ലാഭമെന്നുലകസല്ലാപങ്ങളെ ഞാനെണ്ണിവന്നൊരു നാള്‍
     ചേതമാണവയിന്നു ധനമാ യേശുവുള്ളതിനാല്‍ മനമേ-
 
2   ആസ്തികള്‍ ഭൗതികമേന്മകള്‍ നന്മകള്‍ കീര്‍ത്തിയിവയെക്കാള്‍
     ക്രിസ്തുവിന്‍റെ നിന്ദയോര്‍ത്താലെത്രയോ ശ്രേഷ്ഠം! മനമേ-
 
3   എന്നില്‍ വെളിപ്പെടും തേജസ്സു നിനച്ചാല്‍
     മന്നിലിന്നാളില്‍ വന്നിടുന്ന ഖിന്നതകള്‍ തീരെ നിസ്സാരം മനമേ-
 
4   ഭൂവനമിതില്‍ പല ദുസ്സഹശോധന നേരിടും സഹനശക്തി
     നല്‍കും ദൈവകൃപ മനോഹരമാം മനമേ-

 Download pdf
51051928 Hits    |    Powered by Oleotech Solutions