ധാമം-സ്ഥാനം (ഇരിപ്പിടം) ക്ലേശം-ദുഃഖം. പാവനം-പരിശുദ്ധം. വൃര്‍ത്ഥം- നിഷ്ഫലം. ലതം-വള്ളി. വിശ്രുതം-കേള്‍വികേട്ടത്. യേശുനാഥാ! അങ്ങയുടെ കൃപയ്ക്കായ് സ്തോത്രം.
ദൈവമേ ഭവല്‍ സാന്നിധ്യം എന്റെ ദുഃഖം ഇല്ലാതാക്കും. നാശമയനായ എനിക്കു ജീവന്‍ തരുന്നതിനായി അവിടുന്ന് വന്‍ക്രൂശില്‍ തറയ്ക്കപ്പെട്ട് അപമാനം സഹിക്കേണ്ടിവന്നു. പരിശുദ്ധനീതിയില്‍ ഞാന്‍ ഇരിക്കേണ്ടതിനുവേണ്ടി അവിടുത്തെ ജീവനില്‍ ഒരംശം എനിക്കു ദാനം ചെയ്തു. അങ്ങയുടെ ഹൃദയത്തില്‍ എന്നെ മുന്‍കുറിച്ച വന്‍കൃപയ്ക്ക് ഇന്നും ഈയുള്ളവന് അര്‍ഹതയില്ല. തന്റെ ജഡശരീരമരണം കൊണ്ട് പിതാവായ ദൈവത്തോട് എന്നെ യോജിപ്പിച്ചു. അവിടുത്തെ കൃപ വൃര്‍ത്ഥമാക്കിയ കാലമത്രയും ഞാന്‍ അന്ധകാരത്തില്‍ കിടക്കൂകയായിരുന്നു. ജീവലതയായ ഭവാനില്‍ ഞാന്‍ നിലനില്കുന്നതിനു അവിടത്തെ ജീവരസം എന്നില്‍ തന്നുപാലിച്ചാലും. വിശ്രമസ്ഥലമായ സ്വര്‍ഗത്തില്‍ ഞാനെത്തുംവരെ അങ്ങയുടെ വന്‍കൃപ തന്ന് എന്നെ നടത്തണമേ.
Download pdf