Search Athmeeya Geethangal

555. പൊന്നേശു തമ്പുരാന്‍ ന 
Lyrics : Muthambakal Kochukunju, Edayaranmula
പൊന്നേശു തമ്പുരാന്‍ നല്ലോരു രക്ഷകന്‍
എന്നെ സ്നേഹിച്ചു തന്‍ജീവന്‍ വച്ചു
 
1   സ്വര്‍ഗ്ഗസിംഹാസനം താതന്‍റെ മാര്‍വ്വതും
     ദൂതന്മാര്‍ സേവയും വിട്ടെന്‍പേര്‍ക്കായ്
     ദാസനപ്പോലവന്‍ ജീവിച്ചു പാപിയെന്‍ 
     ശാപം ശിരസ്സതിലേറ്റിടുവാന്‍!
 
2   തള്ളയെപ്പോല്‍ നമുക്കുള്ളോരു രക്ഷകന്‍
     കൊള്ളക്കാരന്‍ പോലെ ക്രൂശില്‍ തൂങ്ങി
     ഉള്ളുമുരുകന്നെന്‍ ചങ്കുതകരുന്നെന്‍
     കണ്ണു നിറയുന്നെന്‍ രക്ഷകനേ!-
 
3   എന്തൊരു സ്നേഹമീ സാധുവെ ഓര്‍ത്തു നീ
     സന്താപസാഗരം തന്നില്‍ വീണു!
     എന്നെ വിളിച്ചു നീയെന്നെ എടുത്തു നീ
     നിന്നോമനപ്പൈതലായ് തീര്‍ത്തുവല്ലോ!
 
4   പാപം പെരുകിയ സ്ഥാനത്തു കൃപയും
     ഏറ്റം പെരുകിയതാശ്ചര്യമേ!
     പാപിയില്‍ പ്രധാനിയായിരുന്ന ഞാനും
     സ്നേഹത്തിന്‍ പുത്രന്‍റെ രാജ്യത്തിലായ്-
 
5   ഭൂലോക മായയില്‍ മോഹം പതിച്ചെന്‍റെ
     കാലം ഞാന്‍ പാഴില്‍ കളഞ്ഞിടായ്വാന്‍
      സ്വര്‍ല്ലോക രാജ്യത്തില്‍ തങ്കക്കിരീടത്തി-
     ലുല്ലാസമേകണേ പൊന്നേശുവേ!-
 
6   പാപം ചെയ്യാതെന്നെ കാവല്‍ ചെയ്തിടുവാന്‍
     സര്‍വ്വേശാ! തൃക്കൈയിലേല്‍പ്പിക്കുന്നേന്‍
     രാപ്പകന്‍ നീയെന്നെ വീഴ്ചയില്‍ നിന്നെന്‍റെ
     സ്വപ്നത്തില്‍ കൂടെയും കാക്കേണമേ!
 
7   കര്‍ത്താവു വേഗത്തില്‍ മേഘങ്ങളില്‍ കോടി
     ദൂതന്മാരാര്‍പ്പുമായ് വന്നിടുമ്പോള്‍
     എന്നില്‍ കനിഞ്ഞെന്നെ മാര്‍വ്വോടണച്ചെന്‍റെ 
     സങ്കടം തീര്‍ക്കണം രക്ഷകനേ!-

 Download pdf
55078302 Hits    |    Powered by Oleotech Solutions