Search Athmeeya Geethangal

488. ജയ ജയ ജയ ഗീതം ഉന്നതനാ 
Lyrics : George Koshy, Mylapra
ജയ ജയ ജയ ഗീതം ഉന്നതനാമെന്നേശുവിനായ്
ഞാനെന്നാളും പാടിടും - രാജാധിരാജന്‍ നീ ദേവാധിദേവന്‍ നീ
ഭൂജാതികള്‍ക്കെല്ലാം രക്ഷാകരന്‍ നീയേ-
 
1   ഉന്നതി വിട്ടീ മന്നിതില്‍ വന്നെന്‍ ഖിന്നത തീര്‍പ്പാനായ്
    തന്നുയിരേകി മന്നവനാം നീ നിന്ദ ചുമന്നതിനാല്‍-
 
2   വിലാപഗാനം മാറ്റിയെന്‍ നാവില്‍ പുതിയൊരു പാട്ടേകി
    വിണ്ണുലകത്തിന്നധിപതിയാകും നിന്‍പ്രിയ മകനാക്കി-
 
3   കരുമന തീരും കണ്ണീര്‍ തോരും നിന്‍തിരു സന്നിധിയില്‍
    കരുണയെഴും നിന്‍ കരങ്ങളാലെ കരുതി നടത്തിടും

 Download pdf
51051469 Hits    |    Powered by Oleotech Solutions