Lyrics : K V Simon, Edayaranmulaതിരുവദനം ശോഭിപ്പിച്ചെന്‍ ഇരുളകലെ പോക്കിടുവാന്‍
കരുണാവാരിധേ! ദൈവമേ നമിച്ചിടുന്ന
നിരുകരവും കൂപ്പിത്തൊഴുന്നേന്‍
1 പരിമളതൈലത്താല്‍ നിന്‍റെ ശിരമഭിഷേകം ചെയ്തൊരു
മരിയയിലത്യന്തം കാരുണ്യം ചൊരിഞ്ഞ നാഥാ!
വരമരുളിടേണമിവന്നു-
2 അരിവരരിന്‍ സൈന്യം കണ്ടു പരവശനായ്ത്തീരാതെ ഞാന്‍
ഇരുപുറവും നിന്നെക്കാണുവാന്‍ ഹൃദയകണ്‍കള്‍
ഉരുകൃപയാല്‍ തുറക്കേണമേ-
3 പരമഗുരോ! നിന്‍ നാമത്തെക്കരുതിയെനിക്കുണ്ടാകുന്ന
കരുമനകള്‍ നിത്യം സഹിപ്പാനരുള്‍ക ദേവാ!
കുരിശില്‍ മരിച്ചുള്ളോരീശനേ!-
4 ഇരവുകഴിഞ്ഞതിമോഹനമാമരുണനുദിച്ചിടും പൊഴുതും
തരണി മറഞ്ഞിടും നേരവും ഭവല്‍സ്മരണം
വരണമെനിക്കുള്ളില്‍ സ്വൈരമായ്-
5 അര നിമിഷം നിന്നെ വിട്ടാലരികിലെനിക്കാരുള്ളയ്യോ!
മരിമകനേ, നിന്‍ സുഗന്ധമാം ശ്വാസവായുവെന്‍
കരളിനുറപ്പേകുന്നെപ്പോഴും-
6 മരണദിനത്തോളം നിന്‍റെ ചരണയുഗം സേവിച്ചാത്മ
ശരണമതായ് നിന്നെ പ്രാപിച്ചു നിന്നില്‍ ലയിപ്പാ-
നരുളണമേ ദിവ്യാശിസ്സുകള്‍-
തിരുവദനം-തിരുമുഖം, ഇരുകരം-രണ്ടു കൈയ്, കരുണാവാരിധി-കരുണയുടെ സമുദ്രം, ശിരം-തല, അരിവരര്‍-വലിയ ശത്രുക്കൾ, ഉരുകൃപ-വന്‍കൃപ, കരുമന- പ്രയാസം, ഇരവ്-രാധ്രി, മോഹനം-മനോഹരം, അരുണന്‍-സൂര്യന്‍, തരണിംസൂര്യന്‍, ഭവല്‍സ്മരണം-അങ്ങയെക്കുറിച്ചുള്ള ഓര്‍മ്മ, മരിമകന്‍-മറി യയുടെ മകന്‍, ചരണയുഗം-രണ്ടു കാല്‍, ലയിക്കുക-ചേരുക. കരുണാവാരിധിയായ ദൈവമേ! അവിടുത്തെ മുഖശോഭയാല്‍ എന്റെ ഇരുട്ടു മാറ്റുന്നതിനു ഞാന്‍ അങ്ങയെ നമിക്കുകയും ഇരുകരവും കുപ്പി തൊഴു കയും ചെയ്യുന്നു. പരിമള തൈലത്താല്‍ അവിടുത്തെ ശിരസ്സ് അഭിഷേകം ചെയ്ത മറിയയില്‍ അത്ൃന്തം കാരുണ്യം ചൊരിഞ്ഞ നാഥാ! എന്നെയും അനു ഗ്രഹിക്കണേ (മര്‍ക്കോ.!4.3). ശ്രതുക്കളെ കണ്ടിട്ടു ഞാന്‍ പരവശനാകാതെ എന്റെ ഇരുവശത്തും അങ്ങയെ കാണുവാന്‍ ഹൃദയകണ്‍കള്‍ തുറക്കണമേ (2 രാജാ. 6:17). പരമഗുരോ! അങ്ങയുടെ നാമത്തെ പ്രതി എനിക്കുണ്ടാകുന്ന ദുഃഖങ്ങള്‍ നിത്യവും സഹിക്കാന്‍, കുരിശില്‍ മരിച്ച ദൈവമേ! കൃപ അരുളണേ. രാത്രി കഴിഞ്ഞ് അതിമനോഹരമായ സൂര്യന്‍ ഉദിക്കുമ്പോഴും വീണ്ടും രാത്രി ആകുമ്പോഴും അവിടുത്തെ സ്മരണ എന്റെ ഉള്ളില്‍ സ്വൈരമായി വരട്ടെ. അരനിമിഷം അങ്ങയെ ഞാന്‍ വിട്ടുപിരിഞ്ഞാല്‍ എന്റെ അരികില്‍പ്പിന്നെ ആരാണു ള്ളത്. മറിയയുടെ പുത്രനായ യേശുവേ! അവിടുത്തെ സുഗന്ധവായു എന്റെ കരളിന് എപ്പോഴും ഉറപ്പു നല്‍കുന്നു. മരണദിനംവരെ തൃപ്പാദം സേവിച്ചും അങ്ങയെ ശരണം പ്രാപിച്ചും അനന്തരം നിന്നില്‍ ലയിക്കുവാന്‍ ദിവ്യാശിസ്സു കള്‍ നല്‍കണേ.

Download pdf