Search Athmeeya Geethangal

463. യേശു മതി മനമേ-ദിനവും  
Lyrics : M E Cherian, Madurai

യേശു മതി മനമേ-ദിനവും - യേശു

1   യേശു മഹേശനെ തേടുകില്‍ ക്ലേശം ഏശുകയില്ലിനിയും ലവലേശം-

2   ആശ്രയം വേറിനി വേണ്ട നിനക്കു ആകുലം തീര്‍ത്തിടും താനഗതിക്കു

3   ലോകമത്യുല്‍ക്കട സങ്കടക്കടലില്‍ താഴുകില്‍ താന്‍മതി ജീവിതപ്പടകില്‍

4   ആകുലമേകിടും ഭീകരവിപത്തില്‍ ആശ്രയിച്ചിടുക നീ തിരുപദത്തില്‍-

5   ഭൂമിയിലോര്‍ക്കുകിലെന്തൊരു സാദ്ധ്യം? സങ്കടം മാത്രമീ ലോകസമ്പാദ്യം

6   നീതി ദിവാകരനീയുലകത്തില്‍ വാഴുകിലന്ധത പോമകലത്തില്‍-


 Download pdf
51051572 Hits    |    Powered by Oleotech Solutions