രീതി: എൻ പ്രിയ രക്ഷകനെ നിന്നെ കാണ്മാൻ
ഉന്നതലോകം-ഉയര്‍ന്ന ലോകം (സ്വര്‍ഗ്ഗം), ഭുവി-ഭൂമിയില്‍, തുമ്പം-ദുഃഖം, കമ്പം-വിറയല്‍, ഇമ്പം-സന്തോഷം, ഉമ്പര്‍പുരാ൯-സ്വര്‍ഗ്ഗനാഥന്‍ (ദൈവം), ക്ലേശം-ദുഃഖം, ആറ്റുക-ഇല്ലാതാക്കുക, തവടനിന്റെ, മഹോദധിടമഹാസമുദ്രം, തരുണം-സമയം, കൂറ്-സ്നേഹം, സമേതം-കൂടിയത്, മേവുക-ജീവിക്കുക (കഴിയുക), ലംഘനം-കുറ്റം, തങ്കുക-പാര്‍ക്കുക (തങ്ങുക), ഉരചെയ്യുക-പറയുക.
എന്റെ മനമേ നീ എന്നും മന്നവനായ യേശുവിനെ നമസ്കരിക്കുക. എന്റെ പേര്‍ക്കു താന്‍ ഉന്നതമായ സ്വര്‍ഗ്ഗത്തില്‍ നിന്നും താണ ഭൂമിയിലേക്ക് ഇറങ്ങിവന്നു മരിച്ചു. നിന്റെ പാപഭാരമെല്ലാം താന്‍, കഷ്ടതയും മരണവും സ്വീകരിച്ചു വഹിച്ചു. നിന്റെ വന്‍ പാപം ക്ഷമിച്ചു മനശ്ശാന്തി ദൈവം തന്നതുകൊണ്ടു വിറയലും മരണഭയവും എല്ലാം മാറി സന്തോഷം ഉണ്ടായല്ലോ. ഏറ്റം കനത്ത മേഘം പോലെ ആയിരുന്ന തെറ്റും അതിക്രമവും, കൊടുങ്കാറ്റടിച്ചു കാര്‍മേഘം മാറിപ്പോകുന്നതു പോലെ പാറ്റി അകലെ കളഞ്ഞു. ശിക്ഷാവിധി മാറ്റിയതോര്‍ത്തു മനഃക്നേശവും മാറി. കിഴക്കുനിന്നു പടിഞ്ഞാറിന് എത്ര അകലമുണ്ടോ അതുപോലെ ദൂരത്തില്‍ നിന്റെ പാപം മാറ്റിക്കളഞ്ഞു. എന്നുതന്നെയല്ല, പാപം മഹാസമുദ്രത്തിന്റെ അടിയിലാക്കിക്കളഞ്ഞു. നീ അഗ്നിയില്‍ക്കൂടി കടന്നുപോയാല്‍ ആര് നിന്നെ ദഹിപ്പിക്കുകയില്ല. വെള്ളത്തിലായാല്‍ അര് നിന്നെ മുക്കിക്കളകയില്ല. നിന്നെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്ന നിന്റെ നാഥന്‍ സ്‌നേഹസ്വരുപനാണ്. ഞാന്‍ അവരുടെ ലംഘ നവും പാപവും ഇനി ഓര്‍ക്കുകയില്ല എന്ന് അവന്‍ അരുളിചെയ്തിരിക്കുന്നു.
Download pdf