ദീനദയാലു-ദുഖിതരോടു ദയകാണിക്കുന്നവന്‍. സല്‍ഗുണസിന്ധുടനല്ല ഗുണ ങ്ങളുടെ സമുദ്രം. മര്‍ത്യശരീരന്‍-മൃത്യുവിന് അധീനമായ ശരീരത്തോടു കൂടിയവന്‍. മൃത്യു-മരണം. ആഹ്വയം-നാമം. മന്നിടം ത്രിദിവമായ് മാറ്റുക-ഭൂമി സ്വര്‍ഗ്ഗ മാക്കിത്തീര്‍ക്കുക. താരകം-നക്ഷത്രം. കരം-കൈ. തരണിടസൂര്യന്‍.
നി എന്നും യേശുമഹേശനെ ഭജിക്കുക. സ്വര്‍ഗ്ഗത്തില്‍ വസിക്കുന്ന യേശു മഹേശനെ ഭജിക്കുക. ദേവകള്‍ വണങ്ങുന്നവനും, ദീനദയാലുവും, നമ്മെ കാക്കുന്നവനുമായ സല്‍ഗുണമൂര്‍ത്തിയെ ഭജിക്കുക. മറിയയില്‍ അവതരിച്ച നാഥനെ - കാൽവറി മലയില്‍ ബലിയായിത്തീര്‍ന്ന മനുഷ്യ ശരീരമുള്ളവനെ - മനുവേലനെന്ന നാമം വഹിക്കുന്നവനെ - ഭൂമി സ്വര്‍ഗ്ഗമായി മാറ്റുന്ന മനുഷ്യനെ - നക്ഷത്രം കൈകളില്‍വഹിച്ചിരിക്കുന്നവനെ -സൂര്യനെപ്പോലെ ഭൂമിയിലേക്കു വരാന്‍ പോകുന്ന വന്ദ്യനെ - ഭജിക്കുക.
Download pdf