177. കര്‍ത്താവിന്‍ ജനമേ കൈത്താ
Lyrics : Aniyan Varghese, Kallisseryകര്‍ത്താവിന്‍ ജനമേ കൈത്താളത്തോടെ
കര്‍ത്താവിനെ സ്തുതിപ്പിന്‍
കര്‍ത്താവു ചെയ്ത നന്മകളോര്‍ത്തു
കീര്‍ത്തനം പാടിടുവിന്‍
1 കര്‍ത്താവു രക്ഷകന്‍ നമ്മുടെ
ദൈവം അത്യുന്നതന്‍ രാജന്‍
പാര്‍ത്തിടാം തന്‍റെ മറവിലെന്നും
ശക്തനാം ദൈവമവന്‍
2 രാത്രിയിന്‍ ഭയമൊ പകല്‍ പറക്കും
അസ്ത്രമോ പേടിക്കേണ്ട
ബാധകളൊന്നും ബാധിക്കയില്ല
നമ്മുടെ കൂടാരത്തില്‍-
3 ഏലിയാവിന്‍ ദൈവം നമ്മുടെ ദൈവം
പാലിക്കും അത്ഭുതമായ്
എലീശായിന്‍ ദൈവം നമ്മോടുകൂടെ
ഹല്ലെലുയ്യാ പാടിടാം-

Download pdf