Lyrics : T C Varghese, Edayaranmulaരീതി: ദേവജന സമാജമെ
1 ദേവദേവനേശുവിനെ സ്തുതിക്കണം നാം
ദേവകളിന്നാരാധ്യനെ ദേവാധി ദേവന്‍ സ്വര്‍ഗ്ഗദേശേ
വസിച്ചിരുന്നോന്‍ ദേഹരൂപമായ് ധരേ നരരെ തേടി വന്നു
2 ആരും വണങ്ങിടുമതി ശ്രേഷ്ഠമാം നാമ
ധാരിയാം കര്‍ത്തനെ നമ്മള്‍ ഏകമായ് വണങ്ങണം
ഏകി സര്‍വ്വമഹത്ത്വം ഏതൊരു നാവുമേറ്റു
ചൊല്ലുന്ന കര്‍ത്താവാകും
3 അന്ധമായാരാധനയില്‍ ബന്ധിതരായ
അന്ധമില്ലാ മനുജരെ ബന്ധുവാമേശു ദേവന്‍
ബന്ധനം നീക്കി നമ്മെ സത്യാത്മാരാധനയ്ക്കായ്
സത്യമായ് വേര്‍തിരിച്ച
4 വിശുദ്ധ മന്ദിരത്തിന്നുൾപ്രവേശവും
അസാധ്യമായ മർത്യർക്കായ്
ദേവ സുതനാമേശു ദേഹ തിരശീലയെ
ചീന്തി പ്രവേശനവും കൃപാസനത്തിൻ തന്ന
5 പാപ പരിഹാരം വരുത്തിയെന്നേക്കുമായ്
ഏകമാം യാഗം മൂലമായ്
മേലിനി യാഗം വ്യർത്ഥം പാപപരിഹാരാർത്ഥം
ആത്മീയ യാഗമർത്ഥം ആയതെന്നത്രെ വ്യക്തം
6 ദിവ്യരുധിരം വിലയായ് താനേകി, വാങ്ങി
തന്നാലയമായ് നമ്മെയും
ദിവ്യാത്മ വാസമായ ദേവാലയത്തിൽ നിന്നും
സ്തോത്രയാഗ ധ്വനികൾഎന്നെന്നുമുയർത്തി നാം.

Download pdf