ജീവോദനമായ യേശുദേവന്‍ - ജീവന്റെ അപ്പമായ യേശുക്രിസ്തു. ഓദനം-ഭക്ഷണം (അപ്പം). വെന്ന്-ജയിച്ച്. ചാവ്-മരണം. ആവി-ആത്മാവ്. വാന്-സ്വര്‍ഗ്ഗം. മൃന്മയം-മരണത്തിനധീനം. സവിധം-സമീപം. സംക്രമിക്കുക - വ്യാപിക്കുക. ശങ്ക-സംശയം. പാവനം-പരിശുദ്ധം. വദനം-മുഖം (വായ്), വിവശതംദുഃഖം.
ജീവന്റെ അപ്പമായ യേശുദേവാ! വന്ദനം. ദേവന്മാരില്‍ അധീശനായുള്ളോവേ ഞങ്ങള്‍ക്ക് അങ്ങല്ലാതെ ആരാണാശ്രയം. മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റ് ആത്മജീവന്‍ മനുഷ്യര്‍ക്കു കൊടുക്കുന്നതിനായി സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്ന ജീവന്റെ അപ്പം - മണ്‍മയനായ ആദാമിന്റെ സന്തതിയുടെ മര്‍തൃശരീരത്തെ മണ്ണില്‍നിന്ന് ഉയര്‍ത്തുന്ന ജീവന്റെ അപ്പം - പാപം നിമിത്തം മനുഷ്യവര്‍ഗ്ഗം മുഴുവനിലും വ്യാപിച്ച മരണം മാറ്റിയ ജീവാഹാരം - പാവനമായ തിരുരക്തത്താല്‍ എന്നെ ദൈവസന്നിധിയില്‍ അടുത്തുവന്ന് ആരാധിപ്പാന്‍ നിയമിച്ച ജീവന്റെ അപ്പം - അങ്ങയുടെ വായില്‍നിന്നു പുറപ്പെടുന്ന കൃപാവചനം എന്റെ വിവശതയെല്ലാം ഒന്നായില്ലാതാക്കുന്നു.
Download pdf