കരുണാരസം-കാരുണ്യം, പുകള്‍-കീര്‍ത്തി, ശോകം-ദുഃഖം, മോഹം-ആഗ്രഹം, സുതന്‍-പുത്രന്‍, മോചിക്കുകം-ക്ഷമിക്കുക, പാവനം-പരിശുദ്ധം, നിര്‍മ്മലം-പരി ശുദ്ധം, പ്രതിദിനം-ദിവസം തോറും, അധീശന്‍-അധികാരി.
അവിടുന്ന് എന്നോടു കാരുണ്യം പ്രവര്‍ത്തിച്ചതുകൊണ്ടു വന്ദനം. എല്ലാ ലോകങ്ങളിലും വിഖ്യാതനായ ഏകനാഥനായ മഹാപ്രഭോ! അങ്ങയെ ഞാന്‍, ശരണം പ്രാപിക്കുന്നു. സദാ വന്ദിക്കുന്നു. ദുഃഖം നിറഞ്ഞ ഈ ലോകത്തില്‍ എന്റെ മോഹം ഇല്ലാതാക്കിയതുകൊണ്ടു വന്ദനം. ദൈവമേ അവുടുത്തെ പുത്രന്‍ മുഖാന്തരം എന്നെ ധന്യനാക്കിത്തീര്‍ത്തതുകൊണ്ട് വന്ദനം. അനന്തമായ എന്റെ പാപം മോചിച്ചതുകൊണ്ട് - പരിശുദ്ധമായ അങ്ങയുടെ രക്തംകൊണ്ട് - എന്റെ പാപം നീക്കി ശുദ്ധീകരിച്ചതുകൊണ്ട് - എല്ലാ നാളും പരിശുദ്ധമായ നന്മകൊണ്ടു നിറയ്ക്കുന്നതിനാല്‍ - അവിടുത്തെ വചനം മൂലം എന്റെവഴിക്ക് അധിപതിയായി നിലനിന്നതുകൊണ്ട് വന്ദനം. നിന്ദിതനായ എന്റെ അരികില്‍ കഷ്ടകാലത്ത് അവിടുന്ന് നിന്നതുകൊണ്ടു വന്ദനം.
Download pdf