Search Athmeeya Geethangal

103. മഹിമാസനനേ! മധുരാനനനേ 
Lyrics : K V Simon, Edayaranmula
മഹിമാസനനേ! മധുരാനനനേ!
 
1   ശ്രീസുരസേവിത പാദജലജ-
     യുഗ പാവന ഭാസുര ഭാവസുജന
     സര്‍വ്വേശ സൗന്ദര്യ! ഗുണസാരമാധുര്യ!
 
2   ആദിയിലേദനിലാദിമനുജര്‍ -ചെയ്ത
     പാതകമാകവെ ആഹനിച്ചിടാന്‍
     ഉല്‍ക്കൃഷ്ടയജനം ചെയ്ത തുഷ്ടസുജന-
 
3   പാപവന്‍ഭാരമപാകരിച്ചിടാന്‍-അതി
     ശാപകരമാമീ ഭൂതലത്തിങ്കല്‍
     ക്രൂശില്‍ മൃതിമൂലം ജയിച്ച നേതാവേ!
 
4   ഘോരവിഷം കുടിച്ചെങ്ങള്‍ തന്‍ ജീവന്‍
     ബഹു സാരമായ് കാത്തൊരു ധര്‍മ്മ സുധീരാ!
     സല്‍ബുദ്ധി തരണം നിന്നെയെന്നും സ്തുതിപ്പാന്‍
 

മഹിമാസനന്‍-മഹിമ ഇരിപ്പിടമായിട്ടുള്ളവന്‍ (ശ്രേഷ്ഠന്‍), മധുരാനനന്‍-മധുരമായ ആനനത്തോടു-മുഖത്തോടു-കുടിയവന്‍, ശ്രീസുരസേവിതപാദ ജലജയു ഗന്‍ദേവന്മാരാല്‍ സേവിക്കപ്പെടുന്ന രണ്ടു പാദത്തോടു കൂടിയവന്‍, പാദജല ജയുഗം, പാദം-കാല്‍, ജലജം-താമര, യുഗം-രണ്ട്‌, പാവനന്‍-പരിശുദ്ധന്‍, ഭാസു രന്‍-ശോഭിക്കുന്നവന്‍, ഭാവസുജനന്‍-സുജനങ്ങളെ ഭവിപ്പിക്കുന്നവന്‍ (വിശുദ്ധീ കരിക്കുന്നവന്‍), സര്‍വേശസൂന്ദര്യന്‍-സൌന്ദര്യപൂര്‍ണനായ സര്‍വേശ്വരന്‍, ഗുൂണസാരമാധുര്യന്‍-ശ്രേഷ്ഠ ഗുണംകൊണ്ടു മാധുര്യവാന്‍, ആഹനിക്കുക-നശി പ്പിക്കുക, ഉല്‍കൃഷ്ടയജനം-ശ്രേഷ്ഠയാഗം, തുഷ്ട സുജനന്‍-നല്ലവരില്‍ സന്തോഷിക്കുന്നവന്‍, സു-പൂര്‍ണ്ണന്‍, അപാകരിക്കുക-ഇല്ലാതാക്കുക, മൃതിടമരണം, ഘോരം-ഭയങ്കരം.

മഹിമയില്‍ അധിവസിക്കുന്നവനേ! മനോഹര മുഖകാന്തിയുള്ളവനേ! ദൈവദൂതന്മാരാല്‍ വന്ദിക്കപ്പെടുന്ന പാദങ്ങളോടു കൂടിയവനേ! പരിശുദ്ധനും, ശോഭായമാനനും, വിശുദ്ധീകരിക്കുന്നവനും, സര്‍വത്തിന്റെയും ഈശനും, സന്ദര്യയുക്തനും ഗുണഗണങ്ങളാല്‍ മനോഹരനും ആയുള്ളോവേ ഏദനില്‍ വച്ച്‌ ആദിമാതാപിതാക്കള്‍ ചെയ്ത പാതകം ഇല്ലാതാക്കുന്നതിനായി ഉല്‍കൃ ഷ്ടമായ യാഗം നിര്‍വഹിച്ചവനേ! സുജനങ്ങളില്‍ മോദിക്കുന്നവനേ! പാപഭാരം സര്‍വവും ഇല്ലാതാക്കുവാന്‍ ശാപകരമായ ഈ ഭൂമിയിലേക്കു വന്നു ക്രൂശിലെ മരണം മുലം വിജയം വരിച്ച നേതാവേ! ഘോരവിഷം പാനം ചെയ്തു ഞങ്ങ ളുടെ ജീവനു വിടുതല്‍ തന്ന നാഥാ അങ്ങയെ എന്നും സ്തുതിക്കുവാന്‍ ഞങ്ങള്‍ക്കു ബുദ്ധി തന്നാലും.


 Download pdf
58239857 Hits    |    Powered by Oleotech Solutions