Search Athmeeya Geethangal

102. പാടും പരമനു പരിചൊടു ഞാന്‍  
Lyrics : K V Simon, Edayaranmula
രീതി : കാക്കും സതതവും പരമ
    
പാടും പരമനു പരിചൊടു ഞാന്‍ വരുമവനു സതതം ജയം
ഓടും വാജിയെ സാദിയോടു കൂടവേ
കടലൂടെ തള്ളി തന്‍ തേജസ്സോടെ പ്രബലപ്പെട്ടാന്‍
 
1   മാമകബലം സ്തുതിയായവന്‍ താന്‍ യഹോവാ
     ആയവനെനിക്കുള്ള രക്ഷയും ദൈവവുമാം
     ആകയാലവന്നൊരു വാസസ്ഥലം ചമയ്പ്പേന്‍
     ഹാ! പിതൃദേവനവന്‍ ഞാനവനെ പുകഴ്ത്തി-
 
2   യുദ്ധമനുഷ്യനവന്‍ യാഹെന്നവന്‍റെ നാമം
     സത്വരം ഫറവോവിന്‍ സൈന്യം രഥങ്ങളെയും
     അബ്ധിയില്‍ തള്ളിയിട്ടു യുദ്ധനേതാക്കള്‍ മുങ്ങി
     ഗുപ്തരായ് ചെങ്കടലിലത്തലോടവര്‍ താണു.-
3   ആയവരെ ആഴങ്ങള്‍ മൂടി കല്ലുപോലവര്‍
     ആയമോടടിയിലോട്ടായവര്‍ താണു യഹോവയേ
     നിന്‍ വലത്തുകൈ ആയോധനേ
     ബലപ്പെട്ടായതു ശത്രുക്കളെ മായമെന്യേ നുറുക്കി-
 
4   നിന്നെതിരികളെ നിന്നുന്നത തേജസ്സിനാലൊന്നിച്ചു
     തള്ളിക്കള- ഞ്ഞുന്നതനേ നിന്നുടെ മിന്നിജ്വലിക്കും
     ക്രോധം നിന്നില്‍ നിന്നയച്ചു നീ ചിന്നും
     താളടിയേപ്പോല്‍ തിന്നിതവരെയതു-
 
5   നിന്‍ മൂക്കിലെ ദ്വാരങ്ങളിന്‍ ശ്വാസത്താല്‍ വെള്ളങ്ങള്‍
     ഒന്നിച്ചു കൂടപ്പെട്ടു നീരോട്ടങ്ങള്‍ കൂട്ടംപോല്‍
     നിന്നിതാഴങ്ങള്‍ കടല്‍ തന്നുള്ളിലുറച്ചുപോയ്
     വന്ദിതനേ! പരമ മന്നവ! നിന്‍ കൃപയാല്‍-
 
6   ശത്രുപറഞ്ഞു: ഞാന്‍ പിന്നാലെ ചെല്ലും, പിടിക്കും
     വിദ്രുതമപഹൃതം ഭദ്രം ഞാന്‍ ഭാഗിച്ചിടും
     തൃപ്തിപ്പെടുമെന്നാത്മാവത്രയെക്കൊണ്ടുമുടന്‍
     ഉദ്ധരിച്ചെന്‍ വാളാല്‍ ഞാന്‍ നിഗ്രഹിക്കുമവരെ-
 
7   നിന്‍ കാറ്റുകൊണ്ടൂതി നീ; സിന്ധുവവരെ മൂടി
     ചെങ്കടലിലീയം പോല്‍ ശങ്കയെന്യേ താണവര്‍
     നിന്നത്ഭുതക്രിയകള്‍ പങ്കഹീനസ്തുതികള്‍
     തങ്കലെത്രയും മാന്യന്‍ ശങ്കനീയന്‍ നിസ്തുല്യന്‍-
 
8   നീട്ടി വലത്തുകൈ നീ തട്ടി വിഴുങ്ങി ഭൂമി
     കൂട്ടിക്കൊണ്ടു വന്നു നിന്‍ കൂട്ടത്തെ കൃപയാ നീ
     വാട്ടമില്ലാസ്ഥലത്തു കേട്ടാല്‍ ജനം പേടിക്കും
     സ്പഷ്ടമായ് ഫെലിസ്ത്യരോ തട്ടുകേടായ് ദു:ഖിക്കും-
 
9   ഏദോം പ്രഭുക്കളെല്ലാം ഖേദമോടെ ഭ്രമിക്കും
     മോവാബിലെ ബലവാന്മാരാകവേ വിറയ്ക്കും
     കനാന്‍ പ്രജകളെല്ലാം സാവേഗമായ് ദ്രവിക്കും
     ഹാ! ഭയവും ഞെട്ടലും ആയവരെ പിടിക്കും-
 
10 നിന്‍ ഭുജവല്ലഭത്വസ്തംഭിതരായവര്‍ നിന്‍
     സമ്പാദിത ജനം കടന്നു പോകും വരെയ്ക്കും
     കമ്പനമില്ലാതുള്ള കല്ലുകള്‍ പോലെ തന്നെ
     കുംഭിനീനാഥനേ! നിന്‍ മുമ്പിലിരിക്കുമവര്‍-
 
11 ഉള്‍പ്രവേശിപ്പിച്ചു നിന്‍ സല്‍പുരത്തിലവരെ
     ത്വല്‍പാര്‍പ്പിനായ് സ്ഥാപിച്ച ശുദ്ധസ്ഥലത്തുതന്നെ     
     കെല്‍പ്പുള്ള നിന്നവകാശാല്‍പേതരാദ്രി തന്നില്‍
     നില്‍പ്പാനരുളും ഭവാന്‍ സല്‍പാലകനായ് വാഴും-      
 

പരമന്‍- ഏറ്റംശ്രേഷ്ഠന്‍ (ദൈവം), പരിചൊട്-ഭംഗിയായി, സതതം-എല്ലായ്പ്പോഴും, വാജി-കൂതിര, സാദി-തേരാളി, മാമകം-എന്റേത്‌, ചമപ്പേന്‍-ഞാന്‍ ചമയ്ക്കു ന്നു, നാമം-പേര്‌, സത്വരം-വേഗം, അബ്ധി-സമുദ്രം, ഗുപ്തം-മറയ്ക്കപ്പെട്ടത്‌, അത്തല്‍-ദുഃഖം, ഭയം, ആയോധനം-യുദ്ധം, എതിരി-എതിരാളി, ഉന്ന തന്‍-ഉയര്‍ന്നവന്‍, ക്രോധം-കോപം, താളടിടകച്ചി, പരമ മന്നവന്‍-വലിയ രാജാവ്‌, വിദ്രുതം-പെട്ടെന്ന്‌, അപഹൃതം-അപഹരിക്കപ്പെട്ടത്‌ (കൊള്ളു), ഭ്ര്രം-തീര്‍ച്ച, ഉദ്ധരിക്കുക-വീണ്ടെടു ക്കുക, നിര്രഹിക്കുക-കൊല്ലുക, സിന്ധു-സമുദ്രം, ശങ്കംസംശയം, എന്യേ-കൂടാതെ, ക്രിയ-പ്രവൃത്തി, പങ്കഹീനം-കളങ്കമില്ലാത്ത ത്‌, പങ്കം-ചളി, ഹീനം-കുറവ്‌, നിസ്തുല്യന്‍-തുല്യതയില്ലാത്തവന്‍, ശങ്കനീ യന്‍-ശങ്കിക്കേണ്ടവന്‍, കൃപയാ-കൃപയോടുകൂടി, സ്പഷ്ടം -വ്യക്തം, ഖേദം-ദുഃഖം, സാവേഗം-ഭയത്തോടുകൂടി, ഭൂജം-കൈ, വല്ലഭത്വം-ശ്രേഷ്ഠത, സ്തംഭിതര്‍-സ്തംഭിച്ചവര്‍, കമ്പം-ഇളക്കം, കുംഭിനീനാഥന്‍-ഭൂമിയുടെ നാഥന്‍, സല്‍പുരം-നല്ല ഭവനം, ത്വല്‍-നിന്റെ, അല്പേതരം-വലിയ, അദ്രി-പര്‍വ്വതം.

ഞാന്‍ സര്‍വ്വശക്തനായ ദൈവത്തിനുപാടും. അവനാണ്‌ എല്ലായ്പ്പോഴും വിജയിക്കുന്നത്‌. ഓടുന്ന കുതിരയെ തേരാളിയോടൊപ്പം കടലില്‍ തള്ളിയിട്ട്‌ തന്റെ തേജസ്സു വെളിപ്പെടുത്തി. എന്റെ ബലവും സ്തുതിയും യഹോവയാണ്‌. അവന്‍ എന്റെ രക്ഷയും ദൈവവുമാണ്‌. അതുകൊണ്ട്‌ ഞാന്‍ അവന്‌ ഒരു നിവാസം പണിയുന്നു. പിതൃദേവനായ ദൈവത്തെ ഞാന്‍ പുകഴ്ത്തിപാടും. യുദ്ധവീരനായ അവന്റെ പേര്‍ യാഹ്‌ എന്നാണ്‌. ഫറവോന്റെ രഥങ്ങളെയും സൈനൃത്തെയും കടലില്‍ തള്ളിയിട്ടു. യുദ്ധനായകന്മാര്‍ ഭയത്തോടുകൂടി ചെങ്കടലിൽ മുങ്ങിച്ചത്തു. കല്ലുപോലെ കടലില്‍ താണു. യഹോവേ! അവിടുത്തെ കൈ യുദ്ധത്തില്‍ ബലപ്പെട്ടു. ശ്രതുക്കളെ തകര്‍ത്തു. എതിരാളികളെ അങ്ങ യുടെ കോപം താളടിപോലെ ദഹിപ്പിച്ചു കളഞ്ഞു. അവിടുത്തെ മൂക്കിലെ ശ്വാസ ത്താല്‍ സമുദ്രജലം ഒന്നിച്ചുകൂടി.  ശത്രു പറഞ്ഞു - പിന്നാലെ ഞാന്‍ ചെല്ലും, പിടിക്കും, കൊള്ള പങ്കിടും, അവരെ തിരിച്ചുകൊണ്ടുവരും; വാളുകൊണ്ട്‌ വെട്ടി ക്കൊല്ലും. എന്നാല്‍ യഹോവേ! അങ്ങയുടെ കാറ്റ്‌ ഊതി. സമുദ്രം അവരെ മൂടി. ചെങ്കടലില്‍ അവര്‍ ഈയംപോലെ താണു. നിന്റെ അത്ഭുത്രപ്രവൃത്തി കളങ്കകരഹിതമാണ്‌. അങ്ങ്‌ വലങ്കൈ നീട്ടി, ഭൂമി അവരെ വിഴുങ്ങി. അവിടുത്തെ ജനത്തെ കൂട്ടിക്കൊണ്ടുവന്നു. വാട്ടമില്ലാത്ത സ്ഥലത്തു കൊണ്ടുവന്നതു കേട്ടാല്‍ ജനം പേടിക്കും. ഫെലിസ്ത്യർ ഭയപ്പെട്ട്‌ ദുഃഖിക്കും. ഏദോം പ്രഭുക്കള്‍ ഭ്രമിക്കും. ഭയവും ഞെട്ടലും അവര്‍ക്കു പിടിക്കും.

അവിടുത്തെ സമ്പാദ്യജനം കടന്നുപോകുന്നതുവരെ അങ്ങയുടെ ഭൂജവല്ലഭത്വത്താല്‍ അവര്‍ സ്തംഭിച്ചുപോയി. അനക്കമില്ലാത്ത പാറപോലെ അവര്‍ തിരുമുമ്പിലിരിക്കും. സ്വജനത്തെ അങ്ങയുടെ സ്ഥലത്തേക്കു പ്രവേശിപ്പിച്ചു. അവിടുത്തെ പാര്‍പ്പിനായി നിശ്ചയിച്ച സ്ഥലത്തുതന്നെ സ്വന്തം അവകാശപര്‍വ്വ തത്തില്‍ തന്നെ അവരെ വസിക്കുവാന്‍ അനുവദിച്ചു. അവിടുന്ന്‌ അവരുടെ നായകനായി വാഴും.


 Download pdf
58234056 Hits    |    Powered by Oleotech Solutions