Lyrics : K V Simon, Edayaranmulaരീതി: ഇന്നേരം പ്രിയ ദൈവമേ
വന്ദനം യേശുനാഥനേ ! നിനക്കു നിത്യ
വന്ദനം യേശുനാഥനേ!
വന്ദനം ചെയ്യുന്നിതാ നന്ദിയോടിന്നടിയാര്‍
മന്ദരാമടിയാരില്‍ ചൊരിഞ്ഞ കരുണകള്‍ക്കായ്
1 നിന്‍ക്രിയകളിലൊന്നുമേ-നശിക്കയില്ല
നിന്‍കരം ശക്തിയുള്ളതാം
നിന്നോടടുക്കുവോരെ നീ തള്ളിടുകയില്ല
നിന്നുടെ ജീവനല്ലോ സുതരിലിരിപ്പതിന്നും-
2 ശക്തിഹീനരില്‍ കനിയും ദയാലുവത്രേ
ഭക്തിമാന്മാര്‍ക്കു നാഥാ! നീ
വ്യക്തമല്ലോ നിന്‍കൃപ ശുദ്ധിമാന്മാരിലാത്മ
മുക്തിവരും വരെക്കും ഭരിച്ചു നടത്തിടും നീ-
3 വീഴ്ച കൂടാതെ ഞങ്ങളെ തിരുമുഖത്തില്‍
കാഴ്ചയരുളിയെപ്പോഴും താഴ്ച വരാതെ തവ
വേഴ്ചയില്‍ സ്ഥിരതയാ സൂക്ഷിച്ചു ഭരിക്ക
ഭൂവാഴ്ചക്കധിപരായി-
നിത്യം-എന്നും, ക്രിയ-പ്രവൃത്തി, കരം-കൈ, സുതര്‍-മക്കള്‍, ശക്തിഹീനര്‍-ബലമില്ലാത്തവര്‍, കനിയുക- പ്രസാദിക്കുക (ദയകാണിക്കുക) ദയാലു-ദയയുള്ളവന്‍, മുക്തി-മോക്ഷം, വേദ്ച-ബന്ധം.
യേശുനാഥാ വന്ദനം. മന്ദരായ ഞങ്ങളോട് കരുണകാണിച്ചതു കൊണ്ട് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അവിടുത്തെ പ്രവൃത്തിയൊന്നും നശിക്കയില്ല. അങ്ങയുടെ കൈ ശക്തിമത്താണ്. അടുത്തുവരുന്നവരെ തള്ളിക്കളയുകയില്ല. മക്കളായ ഞങ്ങളില്‍ സ്ഥിതിചെയ്യുന്നത് അവിടുത്തെ ജീവന്‍ തന്നെ യാണ്. നാഥാ അങ്ങ് അശക്തരോടു കനിവു കാണിക്കുന്നു. ഭക്തരോടു ദയാ ലൂവാണ്. ആത്മാവിന്റെ മുക്തി വരുന്നനാള്‍ വരെ ശുദ്ധിമാന്മാരില്‍ അങ്ങയുടെ കൃപ നിലനില്കും. വീഴ്ചവരാതെ എല്ലാക്കാലവും പരിപാലിച്ച് അങ്ങയോടുള്ള ബന്ധത്തിന് ഒരു താഴ്ചയും സംഭവിക്കാതെ രാജാക്കന്മാരെപ്പോലെ ഞങ്ങളെ സൂക്ഷിച്ചു നടത്തേണമേ.

Download pdf