Search Athmeeya Geethangal

88. ദേവസുതാ! വന്ദനം - സദാ തവ 
Lyrics : K V Simon, Edayaranmula
ദേവസുതാ! വന്ദനം - സദാ തവ
യേശുപരാ വന്ദനം
 
1   നാശമകറ്റുവാന്‍ മാനുജരൂപിയായ്
     ഭൂമിയില്‍ വന്നവനേ! സദാ തവ
 
2   നീതിയിന്‍ തീയതില്‍ വെന്തെരിഞ്ഞിടുവാന്‍    
     ദേഹം കൊടുത്ത പരാ! സദാ തവ
 
3   ഊമരുമന്ധരുമാദിയായുള്ളവര്‍-
     ക്കാമയം തീര്‍ത്ത വിഭോ! സദാ തവ
 
4   ചഞ്ചലമാനസനാകിയ പേതൃവിന്‍
     സങ്കടം തീര്‍ത്തവനേ! സദാ തവ
 
5   മേരിയതാം വരനാരിതന്‍ സേവയെ
     സ്വീകരിച്ചൊരു ഗുരോ! സദാ തവ
 
6   ചില്ലികള്‍ രണ്ടിനാല്‍ നിന്‍കൃപ തേടിയ
     ധന്യയിന്‍ പൊന്‍കുടം നീ സദാ തവ
 
7   രാജകുമാരകാ! സാധുജനാവന-
     ലോലുപാ! വന്ദ്യ വിഭോ! സദാ തവ
 
8   കാരിരുള്‍ നീക്കിടും നിന്‍മുഖചന്ദ്രനെ
     കാണുവാന്‍ ആഗ്രഹമേ സദാ തവ   
 

ദേവസുതന്‍-ദേവപുത്രന്‍. സദാ-എപ്പോഴും. തവ-നിനക്ക്‌. ആമയം-ദുഃഖം (രോഗം). ചഞ്ചലമാനസന്‍-ചലിക്കുന്ന മനസോടുകൂടിയവന്‍. പേതൃ-പത്രൊസ്‌. ചില്ലി-ഏറ്റം ചെറിയ നാണയം. വരനാരി - ശ്രേഷഠയായ സ്ത്രീ. ധന്യ-കൃതാര്‍ത്ഥ. കാരിരുള്‍-കൂരിരുട്ട. സാധുജനാവന - നല്ല ആളുകളെ പരിപാലിക്കുന്നവന്‍. അവനം-പാലനം (സംരക്ഷണം). ലോലുപന്‍-സമര്‍ത്ഥന്‍. വിഭു-പ്രഭു.

ദൈവപുത്രനായ ക്രിസ്തോ! അങ്ങേയ്ക്ക്‌ എന്നേക്കും വന്ദനം. മനുഷ്യരുടെ നാശം മാറ്റുന്നതിനായി ലോകത്തിലേക്ക്‌ മനുഷ്യരൂപത്തില്‍ വന്ന നാഥാ നമസ്കാരം. നീതിയുടെ തീയില്‍ വെത്തെരിയുന്നതിനുവേണ്ടി ദേഹം സമര്‍പ്പിച്ച ശ്രേഷ്ഠഗുരോ നമസ്കാരം. (ദൈവനീതിയുടെ മുമ്പാകെ പാപികളായ മനു ഷ്യര്‍ മരിക്കേണ്ടവരായിരുന്നു. എന്നാല്‍ അവര്‍ക്കു പകരമായി ക്രിസ്തു തന്റെ ദേഹത്തെ യാഗമായി അര്‍പ്പിച്ചു. ഈമര്‍, അന്ധര്‍ ആദിയായവരുടെ രോഗം മാറ്റി അവരുടെ ദഃഖം ഇല്ലാതാക്കിയ നാഥാ! വന്ദനം. ചഞ്ചല ഹൃദയനായ പത്രൊസിന്റെ സങ്കടം തീര്‍ത്തുകൊടുത്ത വിഭോ! വന്ദനം. (യോഹ. 21: 17-19). മറിയ എന്ന ശ്രേഷ്ഠവനിതയുടെ സേവസ്വീകരിച്ച ഗുരോ! വന്ദനം. (മത്താ. 26:8) ഒരു സ്ര്രീ യേശുവിന്റെ തലയില്‍ വിലയേറിയ പരിമളതൈലം ഒഴിച്ചു. (മര്‍ക്കൊ. 14:3). ഒരു സ്ത്രീ ക്രിസ്തുവിന്റെ തലയില്‍ വിലയേറിയ സ്ചച്ഛജടമാംസി തൈലം പൂശി (ലൂക്കൊ. 7:37-39): പാപിനിയായ സ്ത്രീ പരിമളതൈലം യേശു വിന്റെ കാലില്‍ പൂശി (യോഹ. 12:3); വിലയേറിയ സ്വച്ഛജടമാംസിതൈലം ഒരു റാത്തല്‍ ക്രിസ്തുവിന്റെ കാലില്‍ മറിയ പൂശി. (യോഹ. 3:2, 1:2) ഈ വാക്യങ്ങളില്‍ നിന്നും മറിയ തൈലം പൂശിയെന്നു വ്യക്തമാണ്‌. (അവള്‍ ബെഥാന്യയിലെ വരനാരിയാണ്‌.) രണ്ട്‌ കാശു ഭണ്ഡാരത്തിലിട്ട ദരിദ്രയായ വിധവയെ പ്രശംസിക്കുകയും, അവളോടു കാരുണ്യവും കൃപയും കാണിക്കയും അവളുടെ ആരാധനാപാത്രമാകുകയും ചെയ്തവനേ വന്ദനം. അന്ധകാരം മാറ്റുന്ന അവിടുത്തെ മുഖചന്ദ്രനെക്കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചന്ദ്രന്‍ അന്ധകാരം മാറ്റുന്നതുപോലെ ക്രിസ്തുവിന്റെ മുഖം മനുഷ്യന്റെ മാനസികമായ ഇരുട്ടിനെ ഇല്ലാതാക്കുന്നു. (മുഖചന്ദ്രന്‍-രുപകം) സാധുജനങ്ങളെ പാലിക്കുന്നതില്‍ തല്പരനായ രാജകു മാരാ! വന്ദ്യനായ പ്രഭോ! അങ്ങേയ്ക്ക്‌ എന്നുമെന്നും നമസ്‌കാരം.

      

 Download pdf
58258563 Hits    |    Powered by Oleotech Solutions