Search Athmeeya Geethangal

5239. പാരിതിൽ വന്നു പാപം മുഴുവൻ - പാവന 
Lyrics : T K Samuel, Elanthur
Tune : ഭാരതമെന്നാൽ പാരിൻ ....
 
പാരിതിൽ വന്നു പാപം മുഴുവൻ - പാവന പരസുതനേറ്റല്ലോ
കുരിശേരി മരിച്ചു മൂന്നാം നാളിൽ - ഉയർത്തെഴുന്നേറ്റല്ലോ
 
1.
നരന്നു മോചനമരുളാൻ സ്വർഗ്ഗം - വെടിഞ്ഞു വന്നീ ഭൂലോകേ
പാട് സഹിച്ചു മരണം വരെയും - പാവനനാം മനുവേൽ
അവന്നടിപിണരേവനും സൗഖ്യം - അനുഭവമാകും ജീവിത സൗഖ്യം
അനന്ത ഭാസുര മനോജ്ഞസൗഖ്യം - ഉന്നതമാകും സൗഭാഗ്യം
 
2.
ഈ സന്ദേശം ദേശമശേഷം ഘോഷിക്കാം ജനമറിയട്ടെ
യേശു മഹേശൻ രക്ഷകനാണെ-ന്നേറ്റു പറഞ്ഞവർ ചേരട്ടെ
പുതിയൊരു ജീവനിലുണരട്ടെയെതി - കുതുകമൊടീശനെ വാഴ്ത്തട്ടെ
തിരുവചനത്താൽ വളരുന്നൊരു ജന - മനുദിനമവനിയിലുയരട്ടെ  

60974469 Hits    |    Powered by Oleotech Solutions