Search Athmeeya Geethangal

5234. ഭാഗ്യനാട്ടിൽ പോകും ഞാൻ എന്‍റെ 
Lyrics : Muttam Geevarughese
1.
ഭാഗ്യനാട്ടിൽ പോകും ഞാൻ
എന്‍റെ ഭാഗ്യനാട്ടിൽ പോകും ഞാൻ
ഭാഗ്യനാട്ടിൽ ചെന്നു ശുദ്ധരോടൊത്തു
ഞാൻ യേശുവേ വാഴ്ത്തീടുമേ-

2.
മായ ഇമ്പം വിടുന്നേ-എന്‍റെ
ലോക സുഖങ്ങളെല്ലാം നായകനാം
എന്‍റെ മന്നനെ ഓർത്തു ഞാൻ
തൻ തിരുനാമത്തിനായ്-

3.
സ്വർഗ്ഗഭാഗ്യമോർക്കുമ്പോൾ-എന്‍റെ
ഉള്ളമാനന്ദിക്കുന്നേ
തുള്ളിക്കളിച്ചെന്‍റെ സന്തോഷരാജ്യത്തിൽ
വേഗം ഞാൻ ചേർന്നിടുമേ-

4.
ഓരോ ദിവസവും ഞാൻ-എന്‍റെ
പ്രിയനെ നോക്കി ക്കൊണ്ട്
നേരായ പാതയിൽ സേവനം ചെയ്തു
തൻ മാർവ്വോടണഞ്ഞീടുമേ-

5.
അൻപുള്ള യേശു പരൻ വേഗം
മേഘത്തിൽ വന്നീടുമ്പോൾ
മുൻപിൽ നില്ക്കുന്നതാം സോദരോടൊത്തു
ഞാൻ തമ്പുരാനെ വാഴ്ത്തിടും-

60974643 Hits    |    Powered by Oleotech Solutions