Search Athmeeya Geethangal

5227. കരകവിഞ്ഞൊഴുകും കരുണയിൻ 
1.
കരകവിഞ്ഞൊഴുകും കരുണയിൻ കരങ്ങൾ
ഭൂമിയിൽ ആരുടേത് ആകുലമാം ലോകത്തിൽ അനുദിനവും
ശാന്തിതരും ചൈതന്യമാരുടേത്
എൻമനമേ നീ പറയൂ നിന്‍റെ ജീവന്‍റെ ജീവനേത്

2.
പ്രാർത്ഥന കേൾക്കും അനുഗ്രഹമരുളും ദാനങ്ങൾ ആരുടേത്
കാൽവറി മലയിൽനിന്നും ഒഴുകിവരും
രുധിരത്തിൻ രോദനമാരുടേത്
എൻമനമേ നീ പറയൂ നിന്‍റെ ജീവന്‍റെ ജീവനേത്

3.
സുരസുഖമഖിലം മനുജനു ചൊരിയും ദാനങ്ങൾ ആരുടേത്
ബേത്തലഹേം പുൽക്കൂട്ടിൽ മാനുജരിൻ മകനായ ജീവിതമാരുടേത്
എൻമനമേ നീ പറയൂ നിന്‍റെ ജീവന്‍റെ ജീവനേത്

60973968 Hits    |    Powered by Oleotech Solutions