5225. സ്വർഗ്ഗഭാഗ്യം എത്രയോഗ്യം ആർക്കു
1.
സ്വർഗ്ഗഭാഗ്യം എത്രയോഗ്യം ആർക്കുവർണ്ണിക്കാം
അതിൻ ഭാഗ്യമോർക്കുന്തോറുമെനിക്കാശയേറുന്നേ!
2.
പാപലോകത്തിൽ കിടന്നു പാടുപെടുന്ന എനി-
ക്കെപ്പോഴെന്‍റെ മോക്ഷവീട്ടിൽ ചെന്നുചേർന്നീടാം
3.
മുമ്പേ മുമ്പേ പോയിടുന്നോർ ഭാഗ്യമുള്ളവർ മന്നി-
ലുള്ള കഷ്ടതകൾ നീങ്ങി സ്വസ്ഥരായവർ
4.
ലോകസംബന്ധഭവനം വിട്ടുപോയെന്നാൽ മോക്ഷേ
കൈകളാൽ തീർക്കാത്തവീട്ടിൽ പാർത്തിടാമല്ലോ
5.
രണ്ടിനാൽ ഞരങ്ങിഞാനും വാഞ്ഛിച്ചീടുന്നു ആത്മ-
വീണ്ടെടുപ്പാം പുത്രസന്തോഷത്തിലെത്തുവാൻ
6.
ഇങ്ങുപെടും പാടുകൾക്കാശ്വാസം പ്രാപിപ്പാൻ എന്‍റെ
മംഗലമോക്ഷപുരത്തിലപ്പോഴെത്തും ഞാൻ?
7.
പ്രാവിനെപോൽ രണ്ടു ചിറകുണ്ടെന്നാകിൽ ഞാൻ-
ശീഘ്രം എത്തും പറന്നെന്‍റെ മണവാളൻ സന്നിധൗ