5222. പരിമള പർവ്വത നിരകളിൽ നിന്നു പറന്നു
1.
പരിമള പർവ്വത നിരകളിൽ നിന്നു
പറന്നുവരുന്ന പ്രാവുകളേ
മൂറിൻമലയുടെ താഴ്വരയിൽ നിങ്ങൾ
എന്‍റെ പ്രിയനെ കണ്ടുവോ?
ഹാലേലൂയ്യാ ഹാലേലുയ്യാ
ഹാലേലൂയ്യാ ഹാലേലുയ്യാ
2.
നിൻ മൃദുസ്നേഹ മനോഹര
രൂപം കാണുവാനായ്
ഇരവും പകലും ഈ മരുഭൂമിയിൽ
കാത്തിരിക്കുന്നു-
3.
മുന്തിരിവള്ളിക്കുടിലിലിരിക്കും
ചെറുമാൻ പോലെയവൻ
കാട്ടുമരങ്ങൾക്കിടയിൽ വളരും
നല്ലൊരു നാരകമായ്-
4.
യുഗവെയിൽ മാറ്റും സന്ധ്യാവേളയിൽ
അവനരുളിയ കാലം
വീണ്ടും വരുമെന്നവനുരചെയ്തു
താമസമില്ലിനിയും-