5221. പരമോന്നതൻ പരിപാവനൻ പരിശുദ്ധ ദേ
1.
പരമോന്നതൻ പരിപാവനൻ
പരിശുദ്ധ ദേവൻ യേശു നാഥൻ
സ്തുതി ഗീതിയാൽ സ്വർഗേ വസിക്കും
അതികോമളൻ യേശു ദേവൻ
2.
സ്നേഹമെന്തെന്ന് അറിയാത്തവരെ
സ്നേഹിച്ചതിനാൽ നീ മരിച്ചു
സ്നേഹിതനാം നിന്നെ കണ്ടിടുവാനായ്
സ്നേഹമാം ദൈവമേ നീ കനിഞ്ഞു
3.
സത്യ സ്വരൂപനേ വാഴുക എന്നിൽ
സത്യത്തിൽ ഞാൻ നടപ്പതിനായ്
സത്യ പ്രകാശമേ യേശുമഹേശനെ
നിത്യതയോളം കാത്തിടുകേ