Search Athmeeya Geethangal

5220. ദൈവം ചെയ്ത നന്മകൾക്കെല്ലാം നന്ദി 
1.
ദൈവം ചെയ്ത നന്മകൾക്കെല്ലാം
നന്ദി പറഞ്ഞിടുവാൻ
നാവിതുപോരാ നാളിതുപോരാ
ആയുസ്സും ഇതുപോരാ

2.
ജീവിത പാതയിൽ കാലുകൾ
ഏറെ കുഴഞ്ഞു വീഴാതെ
താങ്ങി നടത്തിയതോർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ - ദൈവം

3.
പാപിയാം എന്നെ നേടുവതേശു
കാൽവറിയിൽ തന്നെ
ജീവൻ നൽകിയതോർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ - ദൈവം

4.
കാരിരുമ്പാണികൾ തറയപ്പെട്ടത്
എൻ പേർക്കായല്ലോ
ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ - ദൈവം

5.
മുൾമുടി ചൂടി തൂങ്ങപ്പെട്ടത്
എൻ പേർക്കാണല്ലോ
ഓരോ ദിനമത് ഓർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ – ദൈവം

60974645 Hits    |    Powered by Oleotech Solutions