Search Athmeeya Geethangal

5218. പരമോന്നതൻ പരിപാലകൻ എന്നു 
 
1.
പരമോന്നതൻ പരിപാലകൻ
എന്നു നീ വന്നീടുമോ
മൽ പ്രിയനേശുവേ
എന്നു നീ വന്നീടും

2.
മനുജരെ രക്ഷിപ്പനായ്
മരക്കുരിശില്‍ കയറിയ ദേവൻ
മനുജരെ കാത്തീടുവാൻ
നിൻ രക്തം ചിന്തിയല്ലൊ

3.
എന്നുവരും പ്രിയാ നീ
മണവാട്ടിയെ ചേര്‍പ്പാനായ്
നിൻ ഗേഹേ വസിപ്പാനായ്
നിൻ സാന്നിദ്ധ്യം നല്കണേ

4.
തിങ്ങി വിങ്ങുന്നതാം
എൻ ദീനരോദനങ്ങൾ
മനഃശാന്തി നല്കണമേ
എൻ രക്ഷ ദായകാ നീ

60974645 Hits    |    Powered by Oleotech Solutions