Search Athmeeya Geethangal

5213. വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ 
1.
വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ
വാനവും ഭൂമിയും ചമച്ചവനെ
മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍
മാനവും പുകഴ്ചയും യേശുവിന്
 
യേശു നാഥാ നീ എന്‍ ദൈവം
യേശു നാഥാ നീ എന്‍ ആശ്രയം
യേശു നാഥാ നീ എന്‍ ശൈലവും
എന്‍റെ കോട്ടയും നീ മാത്രമേ
 
2.
സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ
സ്തുത്യം എന്‍ നാഥന്‍റെ കരവിരുത്
മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍
മാനവും പുകഴ്ചയും യേശുവിന്
 
3.
കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ
കര്‍ത്തനു തുല്യനായ് ആരുമില്ല
മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍
മാനവും പുകഴ്ചയും യേശുവിന്

60974650 Hits    |    Powered by Oleotech Solutions