5211. അഖില ജഗത്തിൻ ഉടയവനെ
1.
അഖില ജഗത്തിൻ ഉടയവനെ
അഖില ഗുണപ്രദനായവനെ
അടിയനോടിന്നു നീ ചെയ്ത കൃപ
അഖിലത്തിനും അടിപണിയുന്നേ
2.
ഇന്നാൾ വരേയുള്ളെൻ പാപം
ഇന്നെന്നോട് ക്ഷമിക്കണമേ
ഇനിമേൽ നിന്നടിയാന്നാകാൻ
ഇ0ഗീതമടിയനരുളണമേ
3.
ഉടയവനെ ഞാൻ ഉണരുമ്പോൾ
ഉടനെ നിന്നുടെ നന്മകളെ
ഉള്ളിലറിഞ്ഞു പ്രശംസിക്കാൻ
ഉന്നതനെ നീ തുണ ചെയ്ക
4.
ഒരുവൻ ചെയ്തൊരു പാപത്താൽ
ഒരുപോൽ നരരു മരിച്ചെന്നാൽ
ഒരുവൻ തന്നുടെ കൃപമൂലം
ഒരുഗതി നരനുണ്ടായല്ലോ