Search Athmeeya Geethangal

5210. ഭാഗ്യവശാല്‍ ബോവസിന്‍റെ 
Lyrics : C S Mathew, Ayiroor
Tune: വരുവിൻ മുദാ സോദരരെ നിങ്ങൾ
 
1. ഭാഗ്യവശാല്‍ ബോവസിന്‍റെ
നല്ല വയല്‍പ്രദേശേ വന്നു ചേര്‍ന്നീടുവാന്‍
വിദൂരമാം മോവാബില്‍ നിന്നു വേര്‍തിരിച്ചെന്നെ
സമൃദ്ധിയായ് അനുഗ്രഹിച്ചു - ഭാഗ്യവശാല്‍
 
2. ഒരു നാള്‍ നമ്മള്‍ ഈ വയലില്‍
കാലാ പെറുക്കുകിലോ ക്ഷണനേരമുള്ളില്‍
അളവു കൂടാതുള്ള യവ കൂമ്പാരങ്ങളിന്‍
ഉടമസ്ഥരായിടുമേ - ഭാഗ്യവശാല്‍
 
3. ഉപദേശമാം പുതപ്പിനുള്ളില്‍
ലോക ഇരുള്‍ മറഞ്ഞീടുവോളം വിശ്രമിച്ചാല്‍
സമ്പന്നനാം ബോവസിന്‍ പത്നിയായ് തീരും നാം
ആനന്ദ പ്രത്യുഷസ്സില്‍ - ഭാഗ്യവശാല്‍
 
4. മാറാത്ത നല്‍വീണ്ടെടുപ്പ്
സ്വര്‍ഗ്ഗ വ്യവസ്ഥയില്‍ പട്ടണ വാതില്‍ക്കല്‍ നാം
അത്യുച്ചത്തില്‍ കേള്‍ക്കുമസംഖ്യം ബഹുമാന്യ
മൂപ്പന്മാര്‍ നടുവില്‍ നിന്നും - ഭാഗ്യവശാല്‍

60974651 Hits    |    Powered by Oleotech Solutions