Search Athmeeya Geethangal

5208. കാൽവറിക്കുരിശതിൽ യാഗമായ് 
കാൽവറിക്കുരിശതിൽ യാഗമായ് തീർന്നൊരു
കാരുണ്യ നായകനെ
നരകുല പാപങ്ങൾ അഖിലവും നീക്കുവാൻ
തിരുബലിയായവനെ
ഉന്നതനെ മഹോന്നതനെ- സ്വർഗാധി സ്വർഗസ്ഥനെ
 
1. നൂതന ഗാനങ്ങൾ മാനസവീണയിൽ
അനുദിനം പകരുന്ന നാഥാ
ആനന്ദമായ് നൽഗാനങ്ങളാൽ
നാഥനെ പുകഴ്ത്തിടുന്നേ
 
2. പാപത്തിൻ ഭാരങ്ങൾ നീക്കുവാ- 
നൂഴിയിൽ തിരുബലിയായൊരു നാഥാ
ജീവിതമാം എൻ പാതകളിൽ
കാരുണ്യം പകർന്നവനെ

58237797 Hits    |    Powered by Oleotech Solutions