ഉയർത്തീടുവിൻ ദീപങ്ങൾ നിൻ കരത്തിൽ
ഉന്നതനാം യേശുവിനായ് എരിയട്ടെ നിൻ ജീവിതം
ഉലകതിൽ എമ്പാടും പ്രകാശം പരത്തട്ടെ
ഉല്ലാസ ജയഘോഷം മുഴക്കിടട്ടേ
1. പോകുവിൻ ഭൂവതിൽ സാക്ഷികളായ്
ഏകുവിൻ എന്നുടെ സുവിശേഷം
എന്നുമെ നിന്നോടു കൂടെയുണ്ടെന്നുര
ചെയ്തൊരു-നാഥനാം യേശുവിനായ്
2. നിന്നുടെ നാവുകൾ യേശുവിൻ സുവിശേഷം
നിരന്തരമായി എന്നും മുഴക്കിടട്ടേ
ഓടട്ടേ നിന്നുടെ കാലുകൾ നാഥനായ്
ഒരു നാൾ വരുമവൻ മേഘമതിൽ