Search Athmeeya Geethangal

5117. കാല്‍വറിയില്‍ എനിക്കായ് മരിച്ച ദേവ 
Lyrics : Shaji Varghese, Aymanam
Tune: When I survey the wondrous cross (original)
 
1.കാല്‍വറിയില്‍ എനിക്കായ് മരിച്ച
ദേവകുമാരനെ ധ്യാനിക്കുമ്പോള്‍
എന്‍ ഗര്‍വ്വവും ധനലാഭവും ഞാന്‍
വന്‍ നഷ്ടമായിതാ കണ്ടിടുന്നു.
 
2.വേണ്ടെനിക്കിന്നഹംഭാവമൊന്നും
ക്രിസതുവിന്‍ ക്രൂശന്‍ പ്രശംസയതാല്‍
വ്യര്‍ത്ഥമായ് കണ്ടൊരെന്‍ മോഹങ്ങളും
നിന്‍ രക്തത്തിന്‍ മുന്നിലര്‍പ്പിക്കുന്നു.
 
3.നിന്‍ തിരുമേനിയില്‍ നിന്നൊഴുകും
വന്‍ സ്നേഹധാരയെന്തല്‍ഭുതമേ
ദുഖവും സ്നേഹവും ഒന്നിക്കുമോ
മുള്ളുകൊണ്ടുണ്ടൊ കിരീടമേതും
 
4.നിന്‍ ജീവരക്തമൊന്നായൊഴുകി
പട്ടാംബരം പോലാപൊന്മേനിയില്‍
ലോകത്തിന്‍ രാജനാം എന്‍ നാഥനെ
മാനിച്ചതിങ്ങനെയോ പ്രജകള്‍
 
5.ആശ്ച്യര്യമേറുന്നു എന്‍ മനസ്സില്‍
ഓര്‍ത്തിടുംതോറും ഈ പുണ്യ സ്നേഹം
ആകയാല്‍ ഞാനുമെന്‍ജീവിതത്തെ
നിന്‍ സ്നേഹത്തിന്‍ മുന്നിലര്‍പ്പിക്കുന്നു

58237803 Hits    |    Powered by Oleotech Solutions